1800 കോടിയുടെ വിനോദസഞ്ചാര പദ്ധതികള്‍
കൊച്ചി: കേരളത്തില്‍ 1800 കോടിയുടെ വിനോദസഞ്ചാര പദ്ധതികള്‍ നടപ്പിലാക്കുമെന്ന് വിനോദസഞ്ചാരമന്ത്രി കെ. വി. തോമസ് പറഞ്ഞു.
ബേക്കലില്‍ ലീലാ ഗ്രൂപ്പ് സ്ഥാപിക്കുന്ന ബീച്ച് റിസോര്‍ട്ടാണ് പ്രധാന പദ്ധതി. തിരുവനന്തപുരത്തെ വേളിയില്‍ അമ്യൂസ്മെന്റ് പാര്‍ക്കും റോപ്പ്വേയും, കൊല്ലത്ത് തെന്മലയില്‍ റിസോര്‍ട്ട്, കൊച്ചിയില്‍ കുടുംബ വിനോദ കേന്ദ്രം എന്നിവ ധാരണയായ പദ്ധതികളാണ്.
അബുദാബി ആസ്ഥാനമായ എഫ് എഫ് സി ഗ്രൂപ്പ് 105 കോടി രൂപ മുതല്‍മുടക്കും. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് കൊച്ചിയില്‍ എയര്‍പോര്‍ട്ട് ഹോട്ടലും ഫ്ലൈറ്റ് കിച്ചനും സ്ഥാപിക്കും.
ജര്‍മനി ആസ്ഥാനമായ ഡി. കെ. മച്ചിങ്ങല്‍ 50 കോടിയുടെ തിരുവനന്തപുരം-മംഗലാപുരം ചങ്ങാട സര്‍വീസ് തുടങ്ങും. സീ ബേര്‍ഡ് ചാര്‍ട്ടേഡ് ആന്റ് ഹോളി ഡേയ്സ് 10 കോടിയുടെ എയര്‍ ടാക്സി പദ്ധതി തുടങ്ങും. കോവളത്തെ ഓഷ്യനേറിയം പദ്ധതിക്ക് ഗള്‍ഫാര്‍ ഗ്രൂപ്പ് 30 കോടി മുതല്‍മുടക്കും.
വാഗമണ്‍ ഹോളിസ്റിക് ടൂറിസം ആന്റ് എഡുക്കേഷന്‍ പദ്ധതിക്ക് ഇന്‍ഹെറ്റിറ്റഡ് ലാന്റ് കണ്‍സര്‍വേഷനുമായി ധാരണയിലായി.












Click it and Unblock the Notifications