26,000 കോടിയുടെ പദ്ധതികള്‍ക്ക് ധാരണ
കൊച്ചി: ആഗോള നിക്ഷേപക സമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച 10,000 കോടിയുടെ പദ്ധതികള്‍ ഉള്‍പ്പെടെ 26,000 കോടി രൂപയുടെ പദ്ധതിയ്ക്ക് ധാരണയായി.
വ്യവസായ വികസന കോര്‍പ്പറേഷന്‍ 7736 കോടി രൂപയുടെ പദ്ധതികളുടെ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. ഇതില്‍ 3865 കോടിയുടെ പദ്ധതികള്‍ പൊതുമേഖലയിലാണ്.
റിലയന്‍സും മൈക്രോസോഫ്റ്റുമാണ് പ്രധാനമായും പദ്ധതികള്‍ പ്രഖ്യാപിച്ചത്. റിലയന്‍സ് 1000 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു.
കിന്‍ഫ്ര 936 കോടിയുടെ പദ്ധതികളില്‍ ഒപ്പുവെച്ചിട്ടുണ്ട്. ചലച്ചിത്ര നടന്‍ മമ്മൂട്ടിയുടെ പദ്ധതിയും ഇതില്‍ പെടുന്നു.
കൊച്ചിയില്‍ യൂണിവേഴ്സല്‍ എംപയര്‍ ഗ്രൂപ്പിന്റെ ആശുപത്രി, തിരുവനന്തപുരത്ത് എന്‍ ആര്‍ ഐ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ്, ദുബായി ആശുപത്രി മാലിന്യ സംസ്കരണ പദ്ധതി, പാലക്കാട് ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ്, ചെന്നൈ സ്പെന്‍സര്‍ ആന്റ് കമ്പനിയുടെ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവ ഒപ്പുവെച്ച പ്രധാന പദ്ധതികളാണ്.
കണ്ണൂരില്‍ വിമാനത്താവളത്തിനും ഗള്‍ഫിലേക്ക് കപ്പല്‍ സര്‍വീസിനും ധാരണയായിട്ടുണ്ട്.












Click it and Unblock the Notifications