കൊച്ചിയില്‍ ഐ ടി സിറ്റി സ്ഥാപിക്കും
കൊച്ചി: ഗള്‍ഫിലെ മലയാളികളും അവിടുത്തെ പൗരന്മാരും ചേര്‍ന്ന് കൊച്ചിയില്‍ ഐ ടി സിറ്റി സ്ഥാപിക്കും.
500 കോടി മുതല്‍മുടക്കില്‍ നടത്തുന്ന പദ്ധതിയ്ക്ക് 200 ഏക്കര്‍ സ്ഥലം കണ്ടെത്തും. യു എ ഇ മന്ത്രി ഷെയിക്ക് സയിദ് റഷീദ് അല്‍ നൗയ്മിയാണ് പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് ആഗോള നിക്ഷേപക സമ്മേളനത്തില്‍ പ്രഖ്യാപനം നടത്തിയത്.
ഐ ടി സിറ്റിക്ക് വേണ്ടി മുതല്‍ മുടക്ക് നടത്തുന്നത് ഇതിനായി രൂപീകരിക്കുന്ന ഒരു കമ്പനിയായിരിക്കും. കേരള ഇന്‍വെസ്റ്മെന്റ് കമ്പനി എന്ന പേരിലാണ് കമ്പനി രജിസ്റര്‍ ചെയ്യുക.
മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. പദ്ധതിയുടെ വിശദാംശങ്ങള്‍ തീരുമാനിക്കാനിരിക്കുന്നതേയുള്ളൂവെന്ന് വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications