മിഷണറിയോട് ഇന്ത്യവിടാന്‍ പൊലീസ്
തിരുവനന്തപുരം: ആക്രമണത്തില്‍ പരിക്കേറ്റ യുഎസ് മിഷണറി ജോസഫ് കൂപ്പറോട് ഒരാഴ്ചക്കുള്ളില്‍ ഇന്ത്യ വിടാന്‍ പൊലീസ് അന്ത്യശാസനം. പരിക്കേറ്റ ജോസഫ് കൂപ്പര്‍ ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വിസ നിയമം ലംഘിച്ചതിനാലാണ് ഒരാഴ്ചക്കുള്ളില്‍ ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ടൂറിസ്റ് വിസയില്‍ വന്ന് മതപ്രസംഗം നടത്തിയതുവഴി ഇന്ത്യയിലെ വിസാ നിയമം ലംഘിച്ചതിനാലാണ് മിഷണറിയോട് ഒരാഴ്ചക്കകം ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട്(റൂറല്‍) ടി.കെ. വിനോദ്കുമാര്‍ പറഞ്ഞു.
ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കൂപ്പര്‍ വിസാ നിയമം ലംഘിച്ചതായി കണ്ടെത്തിയിരിക്കുന്നത്. 1995ലെ കേന്ദ്രഉത്തരവ് സന്ദര്‍ശവിസയില്‍ എത്തുന്നവര്‍ മതപ്രഭാഷണം നടത്തുന്നത് വിലക്കുന്നുണ്ട്. മതയോഗങ്ങളില്‍ കൂപ്പര്‍ സംസാരിച്ചതിനെക്കുറിച്ച് സംസ്ഥാനപൊലീസിനോട് കേന്ദ്രം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
ജനവരി 13ന് ഒരു പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുക്കവേയാണ് 67 കാരനായ കൂപ്പര്‍ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് ആരോപിക്കുന്നു.












Click it and Unblock the Notifications