തമ്പാനൂര്‍ ബസ്സ്റാന്റ് റിലയന്‍സിന്
കൊച്ചി: തിരുവനന്തപുരത്തെ തമ്പാനൂര്‍ ബസ്സ്റാന്റ് റിലയന്‍സ് ഗ്രൂപ്പ് പണിയും. എറണാകുളം ബോട്ട്ജെട്ടി കെഎസ്ആര്‍ടിസി ബസ് സ്റാന്റുകളുടെ വികസനവും റിലയന്‍സ് നടത്തും.
ഇതിനെല്ലാം കൂടി 50 കോടിയുടെ ധാരണാപത്രമാണ് റിലയന്‍സ് ആഗോള നിക്ഷേപകസമ്മേളനത്തില്‍ ഒപ്പുവച്ചത്. ഇവിടെ ഷോപ്പിംഗ് കോംപ്ലക്സും മറ്റ്സൗകര്യങ്ങളും റിലയന്‍സ് സ്ഥാപിക്കും.
ഗതാഗതവകുപ്പ് സെക്രട്ടറി പി. രാജശേഖരനും റിലയന്‍സിന്റെ പെട്രോളിയം മാര്‍ക്കറ്റിംഗ് വിഭാഗം പ്രസിഡന്റ് ശ്യാം സുന്ദറും ആണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. മന്ത്രി കെ.ബി. ഗണേഷ് കുമാറും സന്നിഹിതനായിരുന്നു.
ആറിടത്ത് ട്രാന്‍സ്പോര്‍ട്ട് നഗര്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. പെട്രോള്‍ പമ്പ്, റസ്റോറന്റ്, വര്‍ക്ക്ഷോപ്പ് എന്നിവ ചേര്‍ന്നതാണ് ട്രാന്‍സ്പോര്‍ട്ട് നഗര്‍. തമ്പാനൂരില്‍ കെഎസ്ആര്‍ടിസിയുടെ സ്ഥലം റിലയന്‍സിന് പാട്ടത്തിന് കൊടുക്കും. ഇവിടെ റിലയന്‍സ് 20 പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കും. ഇതില്‍ പത്തെണ്ണം കെഎസ്ആര്‍ടിസി ബസുകള്‍ക്കും പത്തെണ്ണം ചില്ലറവില്പനശാലയുമായിരിക്കും.












Click it and Unblock the Notifications