ദാവൂദിന്റെ കൂട്ടാളിയായ വ്യവസായി കൊല്ലപ്പെട്ടു
ദുബായ്: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ ഉറ്റകൂട്ടാളിയെന്ന് കരുതുന്ന ദുബായിലെ വ്യവസായി ശരത് ഷെട്ടിയെ രണ്ടുപേര്‍ വെടിവെച്ചുകൊന്നു.
അന്നാ ഷെട്ടിയെന്ന് അറിയപ്പെടുന്ന ശരത്ഷെട്ടി ജനവരി 19 തിങ്കളാഴ്ച രാത്രി ഒമ്പത് മണി (പ്രാദേശിക സമയം) യോടെ ദുബായിലെ ഇന്ത്യാ ക്ലബിലേക്ക് പ്രവേശിക്കുമ്പോഴാണ് അക്രമമുണ്ടായത്. വ്യവസായ പ്രമുഖരും മറ്റും നോക്കിനില്‍ക്കെയാണ് വെടിവെപ്പ് നടന്നത്. അക്രമികള്‍ ക്ലബിന്റെ മതില്‍ ചാടിക്കടന്ന് രക്ഷപ്പെട്ടു. അക്രമികളാരെന്ന് തിരിച്ചിറിഞ്ഞിട്ടില്ല.
കൊലപാതകത്തിന് പിന്നിലെ പ്രേരണയെന്താണെന്ന് അന്വേഷിച്ചുവരികയാണെന്ന് ദുബായ് പൊലീസ് അധികൃതര്‍ പറഞ്ഞു.
അതേ സമയം ഛോട്ടാ രാജന്റെ സംഘമാണ് കൊലക്ക് പിന്നിലെന്നാണ് കരുതപ്പെടുന്നത്. 2000 സപ്തംബറില്‍ ബാങ്കോക്കില്‍ രാജന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഷെട്ടിയാണെന്നാണ് കരുതുന്നത്.












Click it and Unblock the Notifications