Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദബില്ലിനെതിരെ നാസ്കോം

ബാംഗ്ലൂര്‍: ജോലികള്‍ രാജ്യത്തിന് പുറത്ത് നല്‍കേണ്ടെന്ന നിയമം കൊണ്ടുവരാനുള്ള ന്യൂജേഴ്സി സര്‍ക്കാര്‍ നീക്കത്തിനെതിരെ നാസ്കോം രംഗത്ത്.

കരാര്‍ വ്യവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് യുഎസിലെ ന്യൂജഴ്സി സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന പുതിയ ബില്ലില്‍ അനുകൂല മാറ്റങ്ങള്‍ വരുത്താനായി ശ്രമം നടത്താനാണ് നാസ്കോം ശ്രമിയ്ക്കുന്നത്. സര്‍ക്കാര്‍ ജോലികള്‍ കരാര്‍ വ്യവസ്ഥയില്‍ നല്കുമ്പോള്‍ പുറത്തുള്ള ഏജന്‍സികള്‍ക്ക് നല്കേണ്ടതില്ലെന്നതാണ് ബില്ലിലെ വ്യവസ്ഥ. ബില്‍ നിയമമായിട്ടില്ല.

നിയമത്തില്‍ മാറ്റം വരുത്താന്‍ കഴിയുമോ എന്നാലോചിക്കാന്‍ സോഫ്റ്റ് വെയര്‍, സേവന കമ്പനികളുടെ ദേശീയ സംഘടന (നാസ്കോം) ന്യൂജഴ്സി സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ്. ബില്‍ നിയമമായാല്‍ ഇന്ത്യയിലെ സോഫ്റ്റ്വേര്‍ കമ്പനികള്‍ക്ക് അത് കനത്ത ആഘാതമായിരിക്കും. സോഫ്റ്റ്വേര്‍ കമ്പനികളേക്കാള്‍ വിനയാകുന്നത് ബി പി ഒ (ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ്) കമ്പനികള്‍ക്കായിരിയ്ക്കും.

ന്യൂജഴ്സി സര്‍ക്കാരുമായും വിവിധ വ്യവസായ ഗ്രൂപ്പുകളുമായും നിയമത്തിലെ വിവിധ വശങ്ങളെക്കുറിച്ച് ഔപചാരികമായി ചര്‍ച്ചകള്‍ നടത്തുമെന്ന് നാസ്കോം പ്രസിഡന്റ് കിരണ്‍ കാര്‍നിക് പറഞ്ഞു. വിവിധ ബദല്‍ നിര്‍ദേശങ്ങളും നാസ്കോം തയ്യാറാക്കുന്നുണ്ട്. നൂജഴ്സിയിലെ നിയമനിര്‍മ്മാതാക്കളെയും ഇക്കാര്യത്തില്‍ സമീപിക്കും. - കിരണ്‍ കാര്‍നിക് അഭിപ്രായപ്പെട്ടു.

ഒട്ടേറെ യുഎസ് കമ്പനികള്‍ ഇന്ത്യയിലെ കമ്പനികള്‍ക്ക് ജോലികള്‍ കൈമാറിയിരിക്കുന്നതിനാല്‍ നിയമം ആ കമ്പനികളെ ബാധിക്കും. അതേ സമയം ഇന്ത്യയുടെ സോഫ്റ്റ്വേര്‍ കയറ്റുമതിയെ ഈ നിയമം കാര്യമായി ബാധിക്കില്ലെന്നും കിരണ്‍ കാര്‍നിക് സൂചിപ്പിച്ചു. ഇത് സംബന്ധിച്ച് ആവശ്യമെങ്കില്‍ ലോക വ്യാപാര സംഘടനയെ (ഡബ്ല്യുടിഒ) സമീപിക്കുന്നതിനെക്കുറിച്ചും നാസ്കോം ആലോചിച്ചുവരികയാണ്. പക്ഷെ അവസാന നടപടിയെന്ന നിലയില്‍ മാത്രമേ ഇത് ചെയ്യൂ. അതിന് മുമ്പേ കാര്യങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും കാര്‍നിക് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+