കേരളം മികച്ച വികസിത സംസ്ഥാനമാവും
കൊച്ചി: ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച വികസിത സംസ്ഥാനമാക്കി മാറ്റുകയാണ് തന്റെ സ്വപ്നമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
കൊച്ചിയില്‍ ഒരു സ്വകാര്യ ആശുപത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളെ പോലെ തന്നെ ആധുനിക സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കാന്‍ കഴിവുള്ള മലയാളികള്‍ക്ക് സംസ്ഥാനത്തിന്റെ വികസനം മന്ദഗതിയിലായതിന് സ്വയം പഴിക്കാനേ പറ്റൂ.
മുമ്പ് ഇന്ത്യയിലെവിടെയും കണ്ടിട്ടില്ലാത്ത വിധത്തില്‍, കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും നിക്ഷേപകരുടെയും മാധ്യമങ്ങളുടെയും പങ്കാളിത്തത്തിന്റെ തുടക്കമാണ് ആഗോള നിക്ഷേപക സമ്മേളനം.
കഠിനപരിശ്രമം നടത്തിയാല്‍ മറ്റ് വികസിത സംസ്ഥാനങ്ങളേക്കാള്‍ കേരളത്തിന് മുന്നിലെത്താനാവും. വിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യ, വിനോദഞ്ചാരം തുടങ്ങിയ മേഖലകളില്‍ ഗണനീയമായ പുരോഗതി കേരളത്തിന് കൈവരിക്കാനാവും-മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications