തൊഴില്‍ സാഹചര്യം മാറി: തൊഴില്‍ മന്ത്രി
തിരുവനന്തപുരം: തൊഴിലുടമകള്‍ക്ക് അനുകൂലമായ വിധത്തില്‍ തൊഴില്‍ സാഹചര്യം മാറിയിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍ പറഞ്ഞു.
സംസ്ഥാന ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി സംസ്ഥാന സര്‍ക്കാരും ലോക തൊഴില്‍ സംഘടനയും ചേര്‍ന്ന് സംഘടിപ്പിച്ച ശില്പശാല ജനവരി 21 ചൊവാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാബു ദിവാകരന്‍.
നിക്ഷേപത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ വേണ്ടി സര്‍ക്കാര്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ലേബര്‍ പരിശോധകര്‍ പൊലീസ് രാജ് രീതി ഉപേക്ഷിക്കണം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക് മടുപ്പുണ്ടാവുന്ന രീതിയിലാവരുത് തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കേണ്ടത്. കേരളം നിക്ഷേപക സൗഹൃദ സംസ്ഥാനമായി മാറികൊണ്ടിരിക്കുകയാണ്.
ജനീവയില്‍ നിന്നുള്ള റിക്തോഫന്‍ ശില്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തി.












Click it and Unblock the Notifications