കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ ഈഴവരും മുസ്ലിങ്ങളും പിന്നോക്കമല്ല

  • By Super
Google Oneindia Malayalam News

കൊച്ചി: ഈഴവ, മുസ്ലിം സമുദായങ്ങളില്‍ പെട്ട എല്ലാവരും സംവരണത്തിന് അര്‍ഹരാവും വിധം പിന്നോക്കക്കാരാണെന്ന് പറയാനാവില്ലെന്ന് ഹൈക്കോടതി.

ഇക്കാര്യത്തില്‍ ചില മാനദണ്ഡങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. സര്‍ക്കാരാണ് ഇക്കാര്യം പരിഗണിക്കേണ്ടത്. സ്വാശ്രയ കോളജുകളിലെ മാനേജ്മെന്റ് ക്വാട്ട 75 ശതമാനമാക്കിയുള്ള ഹൈക്കോടതി വിധിയിലാണ് ഈ പരാമര്‍ശമുണ്ടായത്.

കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ മിഷനും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ സൊസൈറ്റിയുമാണ് ഹര്‍ജികള്‍ നല്‍കിയത്.

50 ശതമാനം സീറ്റുകള്‍ പിന്നോക്കക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ 50 ശതമാനം സംവരണമെന്ന് പറയുന്നത് പട്ടികജാതി, പട്ടികവര്‍ഗം, മറ്റ് പിന്നോക്ക വിഭാഗം എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രമല്ല സ്ഥലവും ജാതിയും പരിഗണിച്ചുകൂടി നല്‍കാനുള്ളതാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

15 ശതമാനം സീറ്റുകള്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകള്‍ക്കുള്ളതാണ്. ഇത് പിന്നോക്കവിഭാഗത്തിനുള്ള സംവരണസീറ്റായി കണക്കാക്കാനാവില്ല. അതുപോലെ അണ്‍എയ്ഡഡ് കോളജുകള്‍ക്ക് ഈഴവ, മുസ്ലിം സമുദായങ്ങളില്‍ പെട്ടവര്‍ക്ക് സീറ്റ് അനുവദിക്കേണ്ട ബാധ്യതയില്ല.

സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പാവപ്പെട്ടവരും പിന്നോക്കക്കാരുമായവര്‍ക്ക് പ്രവേശനം നല്‍കുന്നതിന് വ്യവസ്ഥയുണ്ടാക്കണമെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. ഇത്തരക്കാര്‍ സംസ്ഥാനത്തിന്റെ ഏത് ഭാഗത്തുനിന്നുമാവാം.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പൊതുവായി പ്രവേശന പരീക്ഷ നടത്താനും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X