ശ്രീധരന്‍പിള്ള ബിജെപി പ്രസിഡന്റായേക്കും
കാഞ്ഞങ്ങാട്: ബി ജെ പിയുടെ അടുത്ത സംസ്ഥാന പ്രസിഡന്റായി അഡ്വ. പി. എസ്. ശ്രീധരന്‍പിള്ളയെ തിരഞ്ഞെടുത്തേക്കും.
ഇപ്പോഴത്തെ പ്രസിഡന്റ് സി. കെ. പത്മനാഭന്‍ രണ്ടു തവണ പ്രസിഡന്റായതിനാല്‍ പാര്‍ട്ടി ചട്ടപ്രകാരം ഇനി പ്രസിഡന്റാവാനിടയില്ല.
കാഞ്ഞങ്ങാട് നടന്നുവരുന്ന സംസ്ഥാന സമിതി യോഗത്തില്‍ ശ്രീധരന്‍പിള്ളയെ പാര്‍ട്ടി പ്രസിഡന്റാക്കണമെന്ന അഭിപ്രായമാണ് ഭൂരിഭാഗം പ്രതിനിധികളും അനൗദ്യോഗികമായി പ്രകടിപ്പിച്ചത്. അതേ സമയം ഇപ്പോഴത്തെ വൈസ് പ്രസിഡന്റായ മടിക്കൈ കുമാരന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്.
പാര്‍ട്ടിയുടെ ബൂത്ത്, മണ്ഡലം, ജില്ലാ തല തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായി. വിവിധ ജില്ലകളില്‍ നിന്നായി 160 പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.












Click it and Unblock the Notifications