വി.ജെ.കുര്യനെ സിയാല്‍ എംഡിയാക്കാന്‍ ശുപാര്‍ശ
കൊച്ചി: കൊച്ചി വിമാനത്താവള കമ്പനി (സിയാല്‍) യുടെ മാനേജിംഗ് ഡയറക്ടറായി വി. ജെ. കുര്യനെ നിയമിക്കാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. സി. ബാബു രാജീവ് മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം രാജിവെച്ച ഒഴിവിലാണ് കുര്യനെ നിയമിക്കാന്‍ യോഗം ശുപാര്‍ശ ചെയ്തത്. അടുത്ത മന്ത്രിസഭായോഗത്തില്‍ മാനേജിംഗ് ഡയറക്ടറെ നിയമിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.
റോഡ് ആന്റ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറാണ് കുര്യന്‍ ഇപ്പോള്‍. കൊച്ചി വിമാനത്താവള കമ്പനിയുടെ ആദ്യത്തെ മാനേജിംഗ് ഡയറക്ടറായിരുന്നു കുര്യന്‍.
ഹഡ്കോയ്ക്ക് നല്‍കാനുള്ള 129 കോടി രൂപ ഓഹരിയാക്കാന്‍ യോഗം തീരുമാനിച്ചു. ഇതോടെ ഹഡ്കോയ്ക്ക് കമ്പനിയില്‍ 29 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാവും. സര്‍ക്കാരിനും കമ്പനിയില്‍ 29 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.
ജോര്‍ജ് വി. നെരേപ്പറമ്പന്‍, ഇ. എം. ബാബു എന്നിവരെ ഡയറക്ടര്‍മാരായി വീണ്ടും നിയമിക്കാന്‍ യോഗം തീരുമാനിച്ചു.












Click it and Unblock the Notifications