എക്സ്പ്രസ് ഹൈവേ: മലേഷ്യയ്ക്ക് താത്പര്യം
കൊച്ചി: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ എക്സ്പ്രസ് ഹൈവേ നിര്‍മിക്കുന്ന പദ്ധതിക്ക് പലരും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പൊതുമരാമത്തു വകുപ്പ് നടപ്പിലാക്കുന്ന ചില പദ്ധതികള്‍ ആഗോള നിക്ഷേപക സമ്മേളനത്തില്‍ ധാരണയായ 26,000 കോടി രൂപയുടെ പദ്ധതികളില്‍ പെടില്ല.
എക്സ്പ്രസ് ഹൈവേ പദ്ധതിക്ക് താത്പര്യം പ്രകടിപ്പിച്ചവരില്‍ മലേഷ്യയും പെടുന്നു. മലേഷ്യന്‍ മന്ത്രി ഇക്കാര്യം അറിയിച്ചിട്ടുണ്ട്.പൊതുമരാമത്ത് വകുപ്പിലെ ഉന്നതതല സംഘം മലേഷ്യയിലെ ചില കമ്പനികളുമായി എക്സ്പ്രസ് ഹൈവേയുള്‍പ്പെടെയുള്ള പദ്ധതികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യും.
എന്‍ ടി പി സിയും സ്വകാര്യ കമ്പനികളായ റിലയന്‍സ്, ഇന്‍ഫോസിസ്, മൈക്രോസോഫ്റ്റ്, സുതര്‍ലാന്റ്- യു എസ് എ എന്നിവയും പ്രഖ്യാപിച്ച പദ്ധതികള്‍ 10,000 കോടിയോളം വരും-കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications