മാഹിയില്‍ ഹര്‍ത്താല്‍ പൂര്‍ണം
മാഹി: മാഹിയില്‍ ജനവരി 21 ചൊവാഴ്ച സി പി എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. കടകള്‍ അടഞ്ഞുകിടന്നു.
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
ഇടയില്‍ പീടികയില്‍ പൊലീസ് നടത്തിയ ചാരായ വേട്ടയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സി പി എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ഇടയില്‍ പീടികയില്‍ നടത്തിയ റെയ്ഡില്‍ ലക്ഷണക്കണക്കിന് ലിറ്റര്‍ ചാരായവും സ്പിരിറ്റുമാണ് പൊലീസ് പിടിച്ചെടുത്തത്. റെയ്ഡ് തിങ്കളാഴ്ചയും തുടര്‍ന്നു. വ്യാജചാരായ സംഘത്തിലെ ഒരാളെ പൊലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications