സ്വകാര്യ നിക്ഷേപത്തെ അന്ധമായി തുണയ്ക്കരുത്
തിരുവനന്തപുരം: ഗുണദോഷങ്ങള്‍ പരിശോധിക്കാതെ സ്വകാര്യ നിക്ഷേപത്തിന് പിന്നാലെ പോവുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ പറഞ്ഞു.
ജനവരി 21 ചൊവാഴ്ച വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്‍.
സ്വകാര്യവത്കരണത്തെ അന്ധമായി പിന്തുണയ്ക്കുന്നത് അപകടമാണ്. അതേ സമയം സ്വകാര്യവല്കരണത്തോട് വിമുഖത കാട്ടുകയുമരുത്. സ്വകാര്യ നിക്ഷേപം മികച്ച രീതിയില്‍ ഉപയോഗിക്കാമെന്നതിന്റെ ഉദാഹരണമാണ് കൊച്ചിയിലെ വിമാനത്താവളം.
വിദേശനിക്ഷേപം സ്വീകരിക്കുമ്പോള്‍ തന്നെ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications