മിഷണറിയെ അറസ്റ് ചെയ്യണം: വിഎച്ച്പി
കൊച്ചി: വിസ നിയമം ലംഘിച്ച് മതപ്രചാരണം നടത്തിയ യുഎസ് മിഷണറി ജോസഫ് കൂപ്പറെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് വിശ്വ ഹിന്ദു പരിഷത്ത്(വിഎച്ച്പി). പകരം അദ്ദേഹത്തെ അറസ്റ് ചെയ്യണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.
വിസാ നിയമം ലംഘിച്ചതിന്റെ പേരില്‍ ഒരാഴ്ചക്കകം ഇന്ത്യവിടാന്‍ കഴിഞ്ഞ ദിവസം ജോസഫ് കൂപ്പറോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ടൂറിസ്റ് വിസയില്‍ വരുന്നവര്‍ മതപ്രചാരം നടത്തരുതെന്ന നിയമമാണ് കൂപ്പര്‍ ലംഘിച്ചതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൂപ്പറെ അറസ്റ് ചെയ്യാന്‍ വിഎച്ച്പിയുടെ ആവശ്യം.
പ്രകോപനപരമായ പ്രസംഗം വഴി ഹിന്ദുവികാരം വ്രണപ്പെടുത്തിയ കൂപ്പറെ ഇന്ത്യ വിടാന്‍ അനുവദിക്കരുതെന്ന് വിഎച്ച്പി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് പ്രത്യേകം ഫാക്സ് അയച്ചിട്ടുണ്ടെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
പൊലീസ് കൂപ്പറെ അറസ്റ് ചെയ്ത് വിചാരണ നടപടിക്രമങ്ങള്‍ക്ക് വിധേയനാക്കണം. കൂപ്പര്‍ക്കെതിരെ നടപടിയെടുക്കേണ്ടതിന് പകരം 15 ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ് ചെയ്യുകയാണ് പൊലീസ് ചെയ്തത്. ഹിന്ദു സമുദായത്തിന് നീതി നല്കാന് മുഖ്യമന്ത്രി തയ്യാറാവണം. - കുമ്മനം പറഞ്ഞു.
കൂപ്പറും സംഘവും കിളിമാനൂരിലെ ഒരു പട്ടികജാതി കോളനിയിലെ അംഗങ്ങളെ പ്രലോഭിപ്പിച്ചും നിര്‍ബന്ധിച്ചും മതം മാറ്റാന്‍ ശ്രമിക്കുകയായിരുന്നുവെന്നും കുമ്മനം ആരോപിച്ചു.
കൂപ്പര്‍ ഇപ്പോള്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെ കിളിമാനൂരില്‍ വച്ചാണ് ജോസഫ് കൂപ്പറെ ഒരു സംഘം ആക്രമിച്ചത്. ആര്എസ്എസ്കാരാണ് ആക്രമണത്തിന് പിന്നിലെന്ന് പറയപ്പെടുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications