ആദിശങ്കരന്റെ ജന്മദിനം ഏപ്രില്‍ മൂന്ന്
മുംബൈ: ആദിശങ്കരന്റെ ജന്മദിനം സംബന്ധിച്ച തര്‍ക്കം തീര്‍ന്നു.
ഇന്ത്യയിലെ വിവിധ മഠങ്ങളിലെ ശങ്കരാചാര്യന്മാര്‍ ജന്മദിനത്തിന്റെ കാര്യത്തില്‍ ഏകകണ്ഠമായ തീരുമാനം എടുത്തിരിക്കുകയാണ്. ബിസി 509 ഏപ്രില്‍ മൂന്നാം തീയതിയാണ് ആദിശങ്കരന്റെ ജന്മദിനമെന്നാണ് ഒടുവില്‍ എടുത്തിരിക്കുന്ന തീരുമാനം.
കാഞ്ചി കാമകോടി പീഠം, ദ്വാരക ജ്യോതിര്‍മഠം, ബദരീനാഥ് ഗോവര്‍ധന പീഠം, പുരി എന്നിവിടങ്ങളിലെ ശങ്കരാചാര്യന്മാര്‍ കൂടിയാലോചിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇതോടെ തര്‍ക്കം തീര്‍ന്നതായും അവര്‍ അറിയിച്ചു. മുംബൈയില്‍ വേദശാസ്ത്ര പണ്ഡിത രക്ഷാസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാറിലാണ് ഈ തര്‍ക്കം തീര്‍ന്നത്.












Click it and Unblock the Notifications