Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള പൊലീസിന് ജലത്തോക്ക്

തിരുവനന്തപുരം: അക്രമാസക്തരായ ജനക്കൂട്ടത്തെ നേരിടാന്‍ ഉപകരിക്കുന്ന ജലത്തോക്ക് തിരുവനന്തപുരത്തെത്തി. കേരള പൊലീസിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതാണിത്.

ദക്ഷിണ മേഖലയ്ക്ക് വേണ്ടിയുള്ള തോക്കാണ് ഇപ്പോഴെത്തിയത്. ഉത്തരമേഖലയ്ക്കും മധ്യമേഖലയ്ക്കുമായി രണ്ട് ജലത്തോക്കുകള്‍ ഉടനെയെത്തും. പൂനയിലെ പ്രതിരോധ വകുപ്പിന് കീഴിലുള്ള റിസര്‍ച്ച് ഡെവലപ്പ്മെന്റ് എക്യുപ്മെന്റ് സെന്ററില്‍ നിന്നാണ് ജലത്തോക്ക് കൊണ്ടുവന്നത്. 35 ലക്ഷം രൂപ വില വരുന്നതാണിത്.

അക്രമാസക്തരായ ജനക്കൂട്ടത്തെ വെള്ളം ചീറ്റിച്ച് ഓടിക്കാനാണ് ജലത്തോക്ക് ഉപയോഗിക്കുന്നത്. 30 മുതല്‍ 50 വരെ മീറ്റര്‍ അകലെയുള്ളവരെ ജലം ചീറ്റിച്ച് തുരത്താനാവും. ആളുകള്‍ നിലതെറ്റി വീണുപോവും വിധത്തില്‍ ശക്തിയോടെയാണ് വെള്ളം ചീറ്റിക്കുക. വെള്ളത്തില്‍ നിറം ചേര്‍ത്തിരിക്കും. വസ്ത്രത്തില്‍ പറ്റിയാല്‍ പെട്ടെന്ന് മാഞ്ഞുപോവാത്തതാണ് ഇത്. അക്രമികളെ പിന്നീടായാലും തിരിച്ചറിയാന്‍ പൊലീസിനെ ഇത് സഹായിക്കും.

ടാങ്കര്‍ ലോറിയുടെ മാതൃകയിലുള്ളതാണ് ജലത്തോക്ക്. ഇതിന്റെ ടാങ്കില്‍ 12,000 ലിറ്റര്‍ വെള്ളം കൊള്ളിക്കാനാവും. ഇതിന്റെ മോട്ടോറിന് 35 അടി താഴ്ചയില്‍ നിന്ന് വെള്ളം ചീറ്റിക്കാം.

കണ്ണൂര്‍ എ ആര്‍ ക്യാമ്പില്‍ കൊണ്ടുവന്ന ജലത്തോക്ക് അവിടെനിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+