ഇറാഖ് വഴങ്ങുന്നു
ബഗ്ദാദ്: യുദ്ധമൊഴിവാക്കാന്‍ ഏതളവ് വരെ വഴങ്ങിക്കൊടുക്കാനും ഇറാഖ് തയ്യാറാവുന്നു. ഇറാഖ് നേരത്തെ വിസമ്മതിച്ചിരുന്ന ചില വ്യവസ്ഥകളോടുകൂടിയ ഐക്യരാഷ്ട്രസമിതി കരാറില്‍ ഒപ്പിടാന്‍ ഇപ്പോള്‍ ഇറാഖ് സമ്മതിച്ചിരിക്കുകയാണ്. ഇറാഖില്‍ യുഎന്‍ സംഘത്തിന്റെ ജോലി എളുപ്പമാക്കാനുള്ള കരാറിലാണ് ഇപ്പോള്‍ യുഎന്നുമായി ഇറാഖ് ഒപ്പിട്ടത്.
പുതിയ കരാര്‍ അനുസരിച്ച് വീടുകള്‍ അടക്കമുള്ള ഏതു സ്ഥലവും യുഎന്‍ ആയുധപരിശോധകസംഘത്തിന് പരിശോധിക്കാം. ഇറാഖ് ഭരണകൂടത്തിന്റെ മുന്നനുവാദം ഇല്ലാതെ തന്നെ ആയുധപരിശോധകര്‍ക്ക് അഭിമുഖം നല്കാന്‍ ഇറാഖിലെ ശാസ്ത്രജ്ഞര്‍ക്ക് അവകാശമുണ്ടായിരിക്കും.
ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ മുഖ്യഉപദേഷ്ടാവ് അമീര്‍ അല്‍ സാദിയും യുഎന്‍ ആയുധപരിശോധകസംഘത്തലവന്‍ ഹാന്‍സ് ബ്ലിക്സും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കരാറിലൊപ്പിടാന്‍ സദ്ദാം സമ്മതിച്ച വിവരം പ്രഖ്യാപിച്ചത്. ആയുധശേഷി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇറാഖ് നല്കിയിട്ടുണ്ട്. യുഎന്‍ ആയുധപരിശോധകസംഘം കഴിഞ്ഞയാഴ്ച ഒഴിഞ്ഞ രാസായുധങ്ങള്‍ കണ്ടെത്തിയത് വിവാദമുണ്ടാക്കിയിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് ആയുധരേഖകളില്‍ ചേര്‍ക്കാഞ്ഞത് മറവികൊണ്ടാണെന്ന് അമീര്‍ അല്‍ സാദി പറഞ്ഞു.
ഇതേ സമയം യുദ്ധം ഒഴിവാക്കാന്‍ തുര്‍ക്കിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്. ഇതിനായി തുര്‍ക്കി വിളിച്ചുകൂട്ടിയ മേഖലാ സമ്മേളനത്തില്‍ ജോര്‍ദാന്‍, സൗദി, ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങളും പങ്കെടുക്കും.












Click it and Unblock the Notifications