നെടുങ്ങാടി: നടപടിയ്ക്ക് ശുപാര്‍ശ
ദില്ലി: നെടുങ്ങാടി ബാങ്ക് തകര്‍ന്നതിന് കാരണക്കാരായ ബാങ്ക് ഡയറക്ടര്‍മാര്‍ക്കും നിക്ഷേപക സെല്‍ സീനിയര്‍ മാനേജര്‍ എ. ഗണേഷിനുമെതിരെ നടപടി സ്വീകരിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചു.
യു ടി ഐ കുംഭകോണത്തെക്കുറിച്ച് പഠിയ്ക്കാനായി നിയോഗിച്ച സമിതിയാണ് ഈ നിര്‍ദ്ദേശം സമര്‍പ്പിച്ചത്.
റിസര്‍വ് ബാങ്കിന്റെ അനാസ്ഥ മൂലമാണ് നെടുങ്ങാടി ബാങ്കിന്റെ തകര്‍ച്ച ത്വരിതഗതിയിലായതെന്ന് കമ്മിറ്റി വിലയിരുത്തി. ഓഹരി ദല്ലാളും ഡയറക്ടറുമായ ആര്. കെ. ബാന്ദിയ, ഓഹരി ദല്ലാള്‍മാരായ ശ്രീകാന്ത് ജി. മന്ത്രി, ഗണേശ് എന്നിവരില്‍ നിന്ന് കിട്ടാാനുള്ള 21.10 കോടി രൂപയും ബന്ദിയ, മന്ത്രി എന്നിവരില്‍ നിന്ന് പലിശയിനത്തില്‍ 8.72 കോടി രൂപയും പിരിച്ചെടുക്കാനും സമിതി നിര്‍ദേശിച്ചു.
ബാങ്കിന്റെ 22.19 ശതമാനം പ്രവര്‍ത്തന മൂലധനം കൈവശം വെച്ചിരുന്ന ബാന്ദിയ വഴിയുള്ള ഓഹരി ഇടപാടുകള്‍ മൂലം ബാങ്ക് മാനേജ്മെന്റ് നഷ്ടം വരുത്തിവെക്കുകയായിരുന്നു. ഓഹരികള്‍ ഒരേ ദിവസം വാങ്ങാനും വില്ക്കാനുമുള്ള പദ്ധതി വിജയിച്ചില്ല. ഓഹരി ദല്ലാള്‍മാര്‍ ബാങ്കിന്റെ നല്ലൊരു ശതമാനം ഓഹരി കൈവശം വെക്കുകയും ബാങ്കില്‍ നിന്ന് വന്‍ വായ്പകളെടുക്കാന്‍ ബന്ധുക്കളെ സഹായിക്കുകയം ചെയ്തു. ക്രമക്കേടുകള്‍ തടയുന്നതിന് റിസര്‍വ് ബാങ്കിന് കൃത്യസമയത്ത് കഴിഞ്ഞില്ല. ബാങ്കിന്റെ പണം ചില ദല്ലാള്‍മാര്‍ ദുരുപയോഗപ്പെടുത്തിയതിന് കാരണം റിസര്‍വ് ബാങ്കിന്റെ കഴിവുകേടാണ്- റിപ്പോര്‍ട്ടില്‍ പറയുന്നു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications