അടൂര്‍ അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവെച്ചു.
അക്കാദമിയുടെ സ്വയംഭരണാവകാശത്തില്‍ സാംസ്കാരികമന്ത്രിയും സര്‍ക്കാരും കൈകടത്തുന്നതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അടൂര്‍ പറഞ്ഞു.
അക്കാദമിയുടെ പ്രവര്‍ത്തനത്തില്‍ വകുപ്പു മന്ത്രി സ്ഥിരമായി ഇടപെടുന്നു. അക്കാദമിയുടെ സ്വയംഭരണാവകാശത്തെ സര്‍ക്കാര്‍ ബഹുമാനിക്കുന്നില്ല. അതിനാല്‍ അധ്യക്ഷ സ്ഥാനത്തു തുടരാന്‍ താത്പര്യമില്ല. പിരിഞ്ഞുപോവാന്‍ അനുവദിക്കണം.- രാജിക്കത്തില്‍ അടൂര്‍ പറഞ്ഞു.
മൂന്നാഴ്ചയ്ക്കകം പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും അതുവരെ കാത്തിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രിയോട് ബഹുമാനമുള്ളതിനാല്‍ കാത്തിരിക്കുന്നെന്നും അടൂര്‍ വ്യക്തമാക്കി.
അക്കാദമി സെക്രട്ടറിയായ കെ. വി. മോഹന്‍കുമാറിനെ അടൂരിനെ അറിയിക്കാതെ കഴിഞ്ഞ ദിവസം നീക്കിയിരുന്നു. കാരണം കൂടാതെ മോഹന്‍കുമാറിനെ നീക്കിയതില്‍ അക്കാദമി എക്സിക്യൂട്ടീവ് യോഗം പ്രതിഷേധിച്ചു. ചെയര്‍മാന്‍ രാജിവെച്ചാല്‍ കമ്മിറ്റി ഒന്നടങ്കം രാജിവെക്കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications