അടൂരിന്റെ നിഴല്‍ക്കുത്ത് ഫ്രാന്‍സിലെ മേളകളില്‍
തിരുവനന്തപുരം: വിദേശത്തെ മൂന്ന് ചലച്ചിത്രമേളകളില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കുത്ത് പ്രദര്‍ശിപ്പിക്കും.
ഫ്രാന്‍സിലെ മനോസ്ക്, വെസോള്‍, നെതര്‍ലാന്റ്സിലെ റോട്ടര്‍ഡാം എന്നീ സ്ഥലങ്ങളിലെ ചലച്ചിത്ര മേളകളിലാണ് നിഴല്‍ക്കുത്ത് പ്രദര്‍ശിപ്പിക്കുന്നത്.
മനോസ്കില്‍ നിഴല്‍ക്കുത്ത് കൂടാതെ അടൂരിന്റെ മതിലുകള്‍ എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും. മതിലുകള്‍ മേളയിലെ സമാപന ചിത്രമാണ്. വെസോളില്‍ അടൂരിന്റെ കഥാപുരുഷനും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
മേളകളില്‍ പങ്കെടുക്കുന്നതിനായി ജനവരി 23 വ്യാഴാഴ്ച അടൂര്‍ ഫ്രാന്‍സിലേക്ക് പോവും.












Click it and Unblock the Notifications