ആറളം ഫാം ഏറ്റെടുക്കും: ആന്റണി
തിരുവനന്തപുരം: കേന്ദ്രത്തിന്റെ കീഴിലുള്ള കണ്ണൂരിലെ ആറളം ഫാം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി.
ഇതിനായി കേന്ദ്രത്തിന് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു. ജനവരി 22 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആറളം ഫാമിന്റെ പകുതിയോളം ആദിവാസികള്‍ക്ക് നല്കാനും ബാക്കി സംസ്ഥാന സര്‍ക്കാര്‍ ഒരു ഫാം എന്ന നിലയില്‍ തന്നെ സൂക്ഷിക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രം അനുകൂല തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. - ആന്റണി പറഞ്ഞു.












Click it and Unblock the Notifications