Get Updates
Get notified of breaking news, exclusive insights, and must-see stories!

പിന്നോക്ക വിഭാഗങ്ങളെ ലക്ഷ്യമിട്ട് ബിജെപി

കാഞ്ഞങ്ങാട്: ഹിന്ദുത്വ അജണ്ടയുമായി മുന്നോട്ടുപോവാനും ആദിവാസികളെയും ദളിതരെയും പോലുള്ള പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ വേരുറപ്പിക്കാനും ലക്ഷ്യമിടുന്ന ഭാവിപദ്ധതികളാണ് ബി ജെ പി നടപ്പിലാക്കാന്‍ പോവുന്നതെന്നാണ് കാഞ്ഞങ്ങാട് നടന്ന സംസ്ഥാന കമ്മിറ്റി യോഗം നല്‍കുന്ന സൂചന.

ആദിവാസികള്‍ക്കും ദളിതര്‍ക്കുമിടയില്‍ സ്വാധീനം വിപുലമാക്കി സംസ്ഥാനത്ത് പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കാനാണ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചത്. ഗുജറാത്തില്‍ വിജയിച്ച ഹിന്ദുത്വ പദ്ധതി ഉപയോഗിച്ചുതന്നെ കേരളത്തിലെ സംഘടിതരല്ലാത്ത അവശവിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഭാവിയില്‍ ഹിന്ദു വികാരം ഉപയോഗിച്ചുതന്നെ ഹിന്ദുവോട്ടുകള്‍ നേടിയെടുക്കാനായിരിക്കും പാര്‍ട്ടിയുടെ ശ്രമം.

നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തിയ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പാര്‍ട്ടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തുന്നത് തടയാന്‍ നിയമനിര്‍മാണം നടത്തണമെന്നും യോഗം ആവശ്യമുന്നയിച്ചു.

അമേരിക്കന്‍ മിഷണറി ജോസഫ് കൂപ്പര്‍ കിളിമാനൂരില്‍ മതപ്രചാരണം നടത്തിയ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി. കെ. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിച്ചു.

ഏപ്രില്‍-മെയ്യോടെ ബി ജെ പിയുടെ പുതിയ നിര്‍വാഹക സമിതി നിലവില്‍ വരുമെന്നാണ് കരുതുന്നത്. കീഴ്ഘടകങ്ങളിലെ പുന:സംഘടന പൂര്‍ത്തിയായ ശേഷമേ സംസ്ഥാന കമ്മിറ്റി പുന:സംഘടിക്കുകയുള്ളൂ.

പ്രസിഡന്റ് സ്ഥാനത്തേക്ക് പി. പി. മുകുന്ദന്‍, പി. എസ്. ശ്രീധരന്‍പിള്ള, കൃഷ്ണദാസ് എന്നിവരുടെ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. രണ്ട് തവണ പ്രസിഡന്റായ സി. കെ. പത്മനാഭന്‍ പാര്‍ട്ടി ചട്ടപ്രകാരം വീണ്ടും പ്രസിഡന്റാവാനിടയില്ല.

പി എസ് ശ്രീധരന്‍പിള്ള യായിരിയ്ക്കും പുതിയ പ്രസിഡണ്ടെന്നാണ് അഭ്യൂഹം. എന്നാല്‍ പാര്‍ട്ടി ഹിന്ദു വികാരം ഉപയോഗിച്ച് കൂടുതല്‍ പ്രചാരം നേടാന്‍ ശ്രമിയ്ക്കുന്ന ഈ സാഹചര്യത്തില്‍ കൂടുതല്‍ ഹിന്ദു വാദിയായ പി. പി. മുകുന്ദന്‍ പ്രസിഡണ്ടായാലും അതിശയിയ്ക്കാനില്ല. പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് ഇനി രണ്ട് മാസം കൂടി ബാക്കിയുണ്ട്. ശ്രീധരന്‍പിള്ള മിതവാദിയായാണ് അറിയപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+