രണ്ട് ലക്ഷം മൊബൈല്‍ കണക്ഷന്‍ കൂടി
തിരുവനന്തപുരം: അടുത്ത രണ്ട് മാസത്തിനുള്ളില്‍ ബി എസ് എന്‍ എല്‍ രണ്ട് ലക്ഷം മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ സംസ്ഥാനത്ത് നല്‍കുമെന്ന് കേരള ടെലികോം സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ പി. പി. രാമചന്ദ്രന്‍ അറിയിച്ചു.
ബി എസ് എന്‍ എല്‍ മൊബൈല്‍ സര്‍വീസിന് മികച്ച പ്രതികരണമാണ് ഉപയോക്താക്കളില്‍ നിന്നുണ്ടായത്. ബി എസ് എന്‍ എല്‍ മൊബൈല്‍ സര്‍വീസ് സംസ്ഥാനത്ത് തുടങ്ങി 80 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിലേറെ സിം കാര്‍ഡുകളാണ് വിറ്റത്.
ഇപ്പോള്‍ സംസ്ഥാനത്ത് 1.3 ലക്ഷം സിംകാര്‍ഡ് വിറ്റിട്ടുണ്ട്. പോസ്റ് പെയിഡ് കണക്ഷന് വേണ്ടിയുള്ള 25,000 അപേക്ഷകള്‍ ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. എല്ലാ ദിവസവും കൂുടുതല്‍ അപേക്ഷകള്‍ ലഭിച്ചുവരികയാണ്. ഫിബ്രവരി ആദ്യയാഴ്ചയോടെ എല്ലാ അപേക്ഷകളും പരിഗണിക്കപ്പെടും.
125 നഗരകേന്ദ്രങ്ങളില്‍ ഇപ്പോള്‍ ബി എസ് എന്‍ എല്‍ സെല്ലുലാര്‍ സര്‍വീസ് ലഭ്യമാണ്. കവറേജിലും നിരക്കിലും ബി എസ് എന്‍ എല്ലാണ് മികച്ച സര്‍വീസ് നല്‍കുന്നത്.
ഇന്റര്‍നെറ്റുമായി കണക്ട് ചെയ്തിരിക്കുമ്പോള്‍ തന്നെ ഫോണ്‍ സാധാരണ രീതിയില്‍ ഉപയോഗിക്കാവുന്ന സംവിധാനം അടുത്തുതന്നെ എറണാകുളത്ത് നടപ്പിലാക്കും. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഈ സംവിധാനം കൊണ്ടുവരും.












Click it and Unblock the Notifications