സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കും
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫണല്‍ കോളജുകളില്‍ 75 ശതമാനം മാനേജ്മെന്റ് ക്വാട്ടയ്ക്ക് നീക്കിവെക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ജനവരി 22 ബുധനാഴ് ചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലും കോലഞ്ചേരി മെഡിക്കല്‍ കോളജിലും ഇതുവരെ നടത്തിയ പ്രവേശനങ്ങള്‍ സുതാര്യമാണോ എന്ന് പരിശോധിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് മന്ത്രിസഭായോഗം ആവശ്യപ്പെട്ടു. സ്വകാര്യ പ്രൊഫണല്‍ കോളജുകളില്‍ അമ്പത് ശതമാനം മാനേജ്മെന്റ് ക്വാട്ടയാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് ഈ രണ്ട് മെഡിക്കല്‍ കോളജുകളാണ്.
സ്വാശ്രയ കോളജുകളിലെ പ്രവേശനം സംബന്ധിച്ച സര്‍ക്കാരിന്റെ നയത്തില്‍ മാറ്റമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിയമം ലംഘിച്ച് മതപ്രചാരണം നടത്തിയതുകൊണ്ടാണ് അമേരിക്കന്‍ മിഷണറിയോട് രാജ്യം വിട്ടുപോവാന്‍ ആവശ്യപ്പെട്ടത്. സി ഐ ടി യു നടത്തുന്ന സമരത്തിനെതിരെ ഡി ജി പി നോട്ടീസ് അയക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതില്‍ തെറ്റില്ല. സമരം നടത്താന്‍ അവകാശമുള്ളതു പോലെ തന്നെ ജനങ്ങളുടെ പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും വേണം.
അടൂര്‍ ഗോപാലകൃഷ്ണന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതിനെ കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.












Click it and Unblock the Notifications