സിഐടിയുവിനെതിരെ ഡിജിപി ഹൈക്കോടതിയില്‍
കൊച്ചി: ജനവരി 26ന് നടത്തുന്ന സമരപരിപാടികളില്‍ നിന്ന് സി ഐ ടി യുവിനെ തടയണമെന്ന് ആവശ്യപ്പെട്ട് ഡി ജി പി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
ഹര്‍ജിമേല്‍ ജനവരി 24 ബുധനാഴ്ച വാദം കേള്‍ക്കും. ബന്ദ്, ഹര്‍ത്താല്‍ എന്നിവ നടത്തുന്നതു സംബന്ധിച്ച് ഹൈക്കോടതിയുടെ ഉത്തരവുകള്‍ ലംഘിച്ചുകൊണ്ടാണ് സി ഐ ടി യു സമരപരിപാടികള്‍ നടത്തുന്നതെന്ന് ഡി ജി പി ഹര്‍ജിയില്‍ ആരോപിച്ചു.
നേരത്തെ ജനവരി 26ന് സെക്രട്ടറിയേറ്റ് ഉപരോധം നടത്തുന്നതിനെതിരെ ഡി ജി പി സി ഐ ടി യുവിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഡി ജി പിയുടെ നോട്ടീസിന് മറുപടി നല്‍കാതെ സമരപരിപാടികളുമായി മുന്നോട്ടുപോവാനാണ് സി ഐ ടി യുവിന്റെ തീരുമാനം.












Click it and Unblock the Notifications