ആന പാപ്പാനെ കൊന്നു
കൊച്ചി: ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന ആന പാപ്പാനെ ചവിട്ടിക്കൊന്നു. ഒന്നാം പാപ്പാന്‍ കാലടി മാണിക്യമംഗലം സ്വദേശി ഗോപാലകൃഷ്ണനെയാണ് ആന ചവിട്ടിക്കൊന്നത്.
വളഞ്ഞമ്പലം ക്ഷേത്രത്തില്‍ ഉത്സവത്തിനായി കൊണ്ടുവന്നിരുന്ന ആനയെ ഷേണായി ജംഗ്ഷനില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയപ്പോഴാണ് യാതൊരു പ്രകോപനവുമില്ലാതെ ആന മദമിളകി ഓടിയത്. മൂന്നരമണിക്കൂര്‍ നേരം ആന പരിഭ്രാന്തി സൃഷ്ടിച്ചു. ഒട്ടേറെ കടകളുടെ ബോര്‍ഡുകളും ഒരു അംബാസഡര്‍ കാറും ആന കേടുവരുത്തി.
പൊലീസും രണ്ടാം പാപ്പാനും ആനയെ സമാധാനപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പാഴായി. ഒന്നാം പാപ്പാന്‍ ഗോപാലകൃഷ്ണനെ കുത്തിക്കൊന്ന ആന ഒരു മണിക്കൂര്‍ നേരം പാപ്പാന്റെ ജഡത്തിനരികില്‍ നിന്ന് മാറാന്‍പോലും കൂട്ടാക്കിയില്ല.
ഒടുവില്‍ തൃശൂരില്‍ നിന്നും വരുത്തിയ മൃഗഡോക്ടര്‍മാരും ആന വിദഗ്ധരും ചേര്‍ന്ന് മയക്കുവെടിവച്ച് ആനയെ മയക്കിയ ശേഷമാണ് പാപ്പാന്റെ ജഡം എടുത്തത്.












Click it and Unblock the Notifications