കരാര്‍ നടപ്പിലാക്കാതെ ഒഴിയില്ലെന്ന് ജാനു
സുല്‍ത്താന്‍ ബത്തേരി: ആദിവാസി ഗോത്രസഭയുമായി ഒപ്പുവെവെച്ച കരാറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാതെ മുത്തങ്ങയില്‍ കയ്യേറിയ ഭൂമിയില്‍ നിന്ന് ഒഴിഞ്ഞുപോവില്ലെന്ന് ആദിവാസി ഗോത്രസഭാ നേതാവ് സി. കെ. ജാനു പറഞ്ഞു.
സര്‍ക്കാരുമായി ഇനി യാതൊരു ചര്‍ച്ചയ്ക്കും തങ്ങളില്ല. ഒരു വര്‍ഷമായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ തങ്ങള്‍ കാത്തിരിക്കുന്നു. സര്‍ക്കാരിലുള്ള വിശ്വാസം തങ്ങള്‍ക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു- ജാനു പറഞ്ഞു.
വനംവകുപ്പ് വനഭൂമി നശിപ്പിക്കുകയാണെന്ന് ജാനു ആരോപിച്ചു. അമ്പുകുത്തിയിലെ വന്യമൃഗ സങ്കേതത്തില്‍ ആദ്യം യൂക്കാലിപ്റ്റസ് നടുന്നതിനായി മരങ്ങള്‍ വെട്ടിനീക്കി. ലോകബാങ്ക് ഫണ്ടോടെ നടപ്പിലാക്കുന്ന പദ്ധതിയനുസരിച്ച് വനവത്കരണത്തിനായി 41 കോടിയാണ് വനംവകുപ്പ് ചെലവഴിച്ചത്. എന്നാല്‍ ഭൂമി ഇപ്പോഴും തരിശായികിടക്കുകയാണ്.
വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. വന്യമൃഗ സങ്കേതത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടും.
ബലം പ്രയോഗിച്ച് തങ്ങളെ ഒഴിപ്പിക്കാനാവില്ലെന്നും അത്തരം ശ്രമം മനുഷ്യക്കുരുതിയിലേക്കായിരിക്കും നയിക്കുകയെന്നും ജാനു പറഞ്ഞു.
മുത്തങ്ങയിലെ അമ്പുകുത്തിയിലെ വന്യമൃഗ സങ്കേതം ആദിവാസികള്‍ കയ്യേറിയിട്ട് 20 ദിവസം പിന്നിട്ടു. കയ്യേറിയ സ്ഥലത്ത് ആദിവാസികള്‍ കുടിലുകള്‍ കെട്ടിയിരിക്കുകയാണ്.












Click it and Unblock the Notifications