അടൂരിന് അസഹിഷ്ണുത: കാര്‍ത്തികേയന്‍
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ അടൂര്‍ ഗോപലകൃഷ്ണന് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നേരത്തെ അസഹിഷ്ണുതയുണ്ടായിരുന്നുവെന്ന് സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയന്‍ പറഞ്ഞു.
സാമ്പത്തിക അച്ചടക്കം ലംഘിച്ച് ദുര്‍വ്യയം നടത്തിയതിനാണ് കെ. വി. മോഹന്‍കുമാറിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. സെക്രട്ടറിയെ നീക്കുമ്പോള്‍ അക്കാദമി ചെയര്‍മാന്റെ അഭിപ്രായം ആരായേണ്ട കാര്യമില്ല.
അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയുടെ ചെയര്‍മാനായി പ്രിയദര്‍ശനെ നിയോഗിച്ചതിലും ജെ. സി. ദാനിയേല്‍ അവാര്‍ഡ് പി. എം. മേനോന് നല്‍കിയതിലും അടൂരിന് അസഹിഷ്ണുതയുണ്ടായിരുന്നു.
ചലച്ചിത്ര അക്കാദമി സര്‍ക്കാരിന് കീഴിലുള്ള ഒരു സ്ഥാപനമാണ്. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് അനുസരിച്ചാണ് അക്കാദമി പ്രവര്‍ത്തിക്കേണ്ടത്. അവാര്‍ഡ് നിര്‍ണയിക്കുന്ന സമിതിയെ തീരുമാനിക്കുന്നത് സര്‍ക്കാരാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കേണ്ട ഒരു ഏജന്‍സി മാത്രമാണ് അക്കാദമി- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications