പൊതുഫണ്ട് ദുരുപയോഗം ചെയ്യുന്നു
കണ്ണൂര്‍: പൊതുഫണ്ടിന്റെ ദുരുപയോഗമാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ പിന്നോക്കാവസ്ഥയിലെത്തിച്ചതെന്ന് ഗവേഷകനായ എം. സതീഷ്കുമാര്‍ പറഞ്ഞു.
ഷില്ലോങ്ങില്‍ നവംബര്‍ 22 മുതല്‍ 23 വരെ നടന്ന സെമിനാറില്‍ അതരിപ്പിച്ച വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ പിന്നോക്കാവസ്ഥയുടെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയത്.
രാജ്യത്തെ അഞ്ച് ശതമാനം ജനങ്ങള്‍ താമസിക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവു കൂടുതല്‍ പ്രതിശീര്‍ഷ നിക്ഷേപമുണ്ടാവുന്നതെങ്കിലും അഴിമതിയും പബ്ലിക് ഫണ്ടിന്റെ ദുരുപയോഗവും മൂലം ഈ നിക്ഷേപങ്ങള്‍ വെറുതെയാവുന്നു.
രാഷ്ട്രീയ അനിശ്ചിതത്വവും ഫലപ്രദമായ ഭരണസംവിധാനത്തിന്റെ അഭാവവുമാണ് ഈ സംസ്ഥാനങ്ങളുടെ പിന്നോക്കാവസ്ഥക്ക് കാരണമാവുന്നതെന്ന് പേപ്പറില്‍ ചൂണ്ടിക്കാട്ടി.
ബ്രിട്ടനിലെ ബെല്‍ഫാസ്റ് ക്വീന്‍സ് സര്‍വകലാശാലയില്‍ ലക്ചററാണ് എം. സതീഷ്കുമാര്‍.












Click it and Unblock the Notifications