വെള്ളാപ്പള്ളി: ക്രൈംബ്രാഞ്ച് അന്വേഷിക്കും
കൊച്ചി: എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറിയ്ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വരുന്നു. കുഞ്ചിക്കുളങ്ങര ക്ഷേത്രത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിയ്ക്കും കൂട്ടര്‍ക്കും എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെയാണിത്.
ജനവരി 22 ബുധനാഴ്ചയാണ് ഈ കേസില്‍ വെള്ളാപ്പള്ളിയ്ക്കും മറ്റും എതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ ഹൈക്കടോതി ജഡ്ജി ശശിധരന്‍ വിധിച്ചത്. മാരാരിക്കുളത്തെ രമണന്‍ എന്നയാള്‍ നല്കിയ പരാതിയിന്മേലാണ് ഹൈക്കോടതിയുടെ ഈ വിധി. ആലപ്പുഴജില്ലയിലെ ചേര്‍ത്തലയിലുള്ള കുഞ്ചിക്കുളങ്ങര ക്ഷേത്രത്തിലെ ഫണ്ടും മറ്റും വെള്ളാപ്പള്ളിയും കൂട്ടരും തിരിമറി നടത്തിയതിനെപ്പറ്റി അന്വേഷിക്കണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം.
നേരത്തെ പരാതിക്കാരന്‍ മാരാരിക്കുളം പൊലീസില്‍ പരാതി നല്കിയിരുന്നു. മാരാരിക്കുളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അന്വേഷണം നടത്തിയെങ്കിലും വെള്ളാപ്പള്ളിയ്ക്കെതിരെ തെളിവില്ലെന്ന കാരണത്താല്‍ പരാതി തള്ളുകയായിരുന്നു. പിന്നീട് ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. കോടതി പുനരന്വേഷണം ആവശ്യപ്പെട്ടെങ്കിലും പൊലീസ് പരാതി തള്ളി. ഇതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications