കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോളിവുഡെത്തി; ചൈന ക്ലീന്‍ ബൗള്‍ഡ്

  • By Staff
Google Oneindia Malayalam News

ബെയ്ജിംഗ്: ബോളിവുഡ് ചൈനയെ ക്ലീന്‍ ബൗള്‍ഡാക്കി. ബോളിവുഡിലെ 60 താരങ്ങള്‍ അണിനിരന്ന നൃത്തപരിപാടി ചൈനയിലെ അഞ്ച് വന്‍നഗരങ്ങളിലും നിറഞ്ഞോടി.

ബെയ്ജിംഗ്, ഷാങ്ഹായി, ഹാങ്ഷു, ഷെന്‍യാങ്, ഗ്വാങ്ഷു എന്നീ നഗരങ്ങളില്‍ കരിഞ്ചന്തയില്‍ ടിക്കറ്റ് വാങ്ങിയാണ് ചൈനക്കാര്‍ ബോളിവുഡ് ധമാക്കാ എന്ന പരിപാടി ആസ്വദിച്ചത്. ഹിന്ദി ഗാനങ്ങള്‍ക്കൊപ്പിച്ചുള്ള താരങ്ങളുടെ നൃത്തച്ചുവടുകള്‍ക്കൊപ്പം താളം ചവിട്ടുകയായിരുന്നു ചൈനീസ് കാണികള്‍ എന്ന് വാര്‍ത്തകള്‍.

ടോണി ല്യൂ എന്ന ചൈനയിലെ വിദ്യാര്‍ത്ഥി 420 യുവാന്‍ നല്കിയാണ് ബോളിവുഡ് ധമാക്കാ കണ്ടത്. ടിക്കറ്റിന്റെ യഥാര്‍ത്ഥ വില 380 യുവാന്‍ മാത്രമാണ്. കരിഞ്ചന്തയില്‍ 680 യുവാന്‍ വരെ നല്കിയ ടിക്കറ്റെടുത്ത് പരിപാടി കണ്ടവര്‍ ഉണ്ട്.

ബോളിവുഡില്‍ നിന്നുള്ള ഈ ഉത്സവം ചൈനയിലെ ജനങ്ങള്‍ നന്നായി സ്വീകരിച്ചു. മുമ്പേ തന്നെ എല്ലാ ടിക്കറ്റുകളും വിറ്റുതീര്‍ന്നിരുന്നു.- ബോളിവുഡ് ധമാക്കായുടെ സംഘാടകരായ ബെയ്ജിംഗ് ഓറിയന്റല്‍ ഡ്രാഗണ്‍ കള്‍ച്ചര്‍ ആന്റ് ആര്‍ട്ട് കമ്പനിയുടെ സീനിയര്‍ എക്സിക്യൂട്ടീവ് ഷൂ യുവാന്‍ പറയുന്നു.

ഇന്ത്യന്‍ എംബസി ഈ പരിപാടിയുമായി സഹകരിച്ചിരുന്നില്ലെങ്കിലും ടിക്കറ്റ് ചോദിച്ച് എംബസി ഓഫീസിലേക്കും ഒട്ടേറെ ചൈനക്കാര്‍ വിളിച്ചിരുന്നു. ചൈനയിലെ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും പരിപാടി കാണാന്‍ അമിത താല്പര്യം കാട്ടിയിരുന്നതായി ഒരു ഇന്ത്യന്‍ നയതന്ത്ര വക്താവിന്റെ വെളിപ്പെടുത്തല്‍.

ചൈനയിലെ പത്രങ്ങള്‍ വച്ചുകാച്ചിയത് ബോളിവുഡിലെ തിളങ്ങുന്ന താരങ്ങള്‍ പരിപാടിക്കെത്തി എന്നാണ്. പക്ഷെ അറിയപ്പെടുന്ന ഒരു ബോളിവുഡ് താരവും ധമാക്കയില്‍ പങ്കെടുത്തിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷെ താരങ്ങളേക്കാള്‍ ബോളിവുഡിന്റെ പാട്ടും താളവും ചൈനയിലെ ജനങ്ങളുടെ തലയ്ക്കുപിടിച്ചിരിക്കുന്നു എന്നതിന്റെ തെളിവായി ഈ ധമാക്ക.

മുകേഷ് പാടി രാജ്കുമാര്‍ അഭിനയിച്ച ആവാരാ ഹൂം എന്ന ഗാനം നല്ല കയ്യടി നേടിയതായും പറയുന്നു. പരിപാടിയുടെ വിജയം ബെയ്ജിംഗ് ഓറിയന്റല്‍ ഡ്രാഗണ്‍ കള്‍ച്ചര്‍ ആന്റ് ആര്‍ട്ട് കമ്പനിയും ലഹരിയായിരിക്കുന്നു. ഇന്ത്യന്‍ സംസ്കാരം പരിചയപ്പെടുത്തുന്ന കൂടുതല്‍ പരിപാടി സംഘടിപ്പിക്കുമെന്ന പിടിവാശിയിലാണ് ഈ കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ ഷൂ യുവാന്‍. ബോളിവുഡ് ധമാക്ക ആദ്യ ചുവടുവയ്പാണെന്നും അഭിമാനത്തോടെ ഷു യുവാന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X