13 ലക്ഷം ഹജ് വിസകള്‍
ജിദ്ദ: ഇക്കുറി ഹജിന് 13 ലക്ഷം വിസകള്‍ അനുവദിച്ചതായി സൗദി ഹജ് മന്ത്രാലയം അറിയിച്ചു. ഹജ് കാലയളവില്‍ 573 പേര്‍ക്ക് താല്ക്കാലിക തൊഴിലുകള്‍ നല്കിയതായും മെക്ക ഓഫീസിലെ ആക്ടിങ് ഡയറക്ടര്‍ അബ്ദുള്‍ ഫത്താഫിദ പറഞ്ഞു.
അറഫാ ദിനത്തില്‍ തീര്‍ത്ഥാടകര്‍ക്ക് സോപ്പ്, ടൂത്ത് ബ്രഷ്, പേസ്റ്, വെള്ളം എന്നിവ അടങ്ങിയ കിറ്റ് വിതരണം ചെയ്യും. ഇതിന് 23 ലക്ഷം സൗദി റിയാല്‍ ചെലവാകും.
മദീനയില്‍ ഇതിനകം എത്തിയ 13 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ പ്രവാചകന്റെ പള്ളി സന്ദര്‍ശിച്ചു. ഇന്ത്യയില്‍ നിന്നെത്തിയ തീര്‍ത്ഥാടകരില്‍ അരലക്ഷത്തോളം പേര്‍ ഇതിനകം പുണ്യഭൂമിയിലെത്തിയിട്ടുണ്ട്. ഇക്കുറി ഇന്ത്യയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം തീര്‍ത്ഥാടകര്‍ എത്തുമെന്ന് കരുതുന്നു.












Click it and Unblock the Notifications