ഇറാഖിന്റെ സമയം തീരുന്നു: ബുഷ്
വാഷിംഗ്ടണ്‍: സ്വയം നിരായൂധികരിക്കാനുള്ള ഇറാഖിന്റെ സമയം തീരുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ്. യുഎന്‍ ആയുധപരിശോധകര്‍ക്ക് ഇനിയും സമയം അനുവദിക്കണമെന്ന ചില യൂറോപ്യന്‍ രാജ്യങ്ങളുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു ബുഷ്.
ഇനിയും ക്ഷമിക്കാനാവില്ലെന്ന് സൂചന നല്കുന്ന തരത്തിലായിരുന്നു ബുഷിന്റെ പ്രതികരണം. സമാധാനത്തിനുള്ള മാര്‍ഗ്ഗം ഇല്ലാതായിക്കഴിഞ്ഞുവെന്ന് കഴിഞ്ഞ ദിവസം ഒരു യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന് വ്യക്തമാക്കിയിരുന്നു.
സദ്ദാം ഇനിയും ആയുധങ്ങള്‍ നശിപ്പിക്കാന്‍ തയ്യാറായിട്ടില്ലെന്നത് സംബന്ധിച്ച് എനിക്ക് വ്യക്തമാണ്. ആയുധങ്ങള്‍ നശിപ്പിക്കാന്‍ മതിയായ സമയം സദ്ദാമിന് നല്‍കിയിരുന്നു. സമയം ഇപ്പോള്‍ അതിക്രമിച്ചുകൊണ്ടിരിക്കുകയാണ്. - ജോര്‍ജ്ജ് ബുഷ് പറഞ്ഞു.
രാസ, ജൈവ, ആണവ ആയുധങ്ങള്‍ വികസിപ്പിച്ചിട്ടില്ലെന്ന് ഇറാഖിന്റെ വാദം ശരിയാണോ എന്ന് പരിശോധിച്ചുറപ്പുവരുത്താന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് യുഎന്‍ ആയുധപരിശോധകര്‍ വ്യക്തമാക്കിയിട്ടുണ്ട്. നയതന്ത്രതലത്തില്‍ പ്രശ്നം പരിഹരിക്കാന്‍ കൂടുതല്‍ സമയം യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ അംഗങ്ങളായ ഫ്രാന്‍സും റഷ്യയും ചൈനയും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ സദ്ദാം ആയുധങ്ങള്‍ നശിപ്പിച്ചിട്ടില്ലെന്നുറപ്പുവരുത്താന് ഇനി എത്ര സമയം കൂടി വേണം?- അല്പം പരിഹാസപൂര്‍വം ബുഷ് ചോദിക്കുന്നു. ആയുധപരിശോധകരുടെ നീണ്ടുനില്‍ക്കുന്ന പരിശോധന ഒരു മോശപ്പെട്ട സിനിമ വീണ്ടും ഓടിക്കുന്നതുപോലെയാണ്. എനിക്ക് ഇനിയും ആ സിനിമ കാണാന്‍ താല്പര്യമില്ല.- യുഎന്‍ നീക്കങ്ങളോടുള്ള തന്റെ അക്ഷമ വെളിപ്പെടുത്തിക്കൊണ്ട് ബുഷ് പറഞ്ഞു.
യുഎന്‍ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ സദ്ദാമിന് ഇനി എത്ര സമയം കൂടി അനുവദിക്കും എന്ന ചോദ്യത്തിന് ആ സമയം ഏതാണെന്ന് നിങ്ങളെ ഞാന്‍ അറിയിക്കാം എന്നായിരുന്നു ബുഷിന്റെ മറുപടി.
ഇപ്പോള്‍ ഒന്നരലക്ഷത്തോളം യുഎസ് സൈനികര്‍ പേഴ്സ്യന്‍ ഗള്‍ഫില്‍ എത്തിയിട്ടുണ്ട്. ബ്രിട്ടന്റെയും ആയിരക്കണക്കിന് പോരാളികള്‍ ഇവിടെ എത്തിക്കഴിഞ്ഞു. അധികം വൈകാതെ ഇറാഖിനെതിരെ ഒരു നീക്കമുണ്ടാകും എന്ന സൂചനയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications