Get Updates
Get notified of breaking news, exclusive insights, and must-see stories!

വിലയുയരുന്നു; സ്വര്‍ണവ്യാപാരം മാന്ദ്യത്തില്‍

കൊച്ചി: സ്വര്‍ണവിലയിലെ കുതിച്ചുകയറ്റം മൂലം സ്വര്‍ണവ്യാപാരത്തില്‍ ഇടിവ് വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ കാണിയ്ക്കുന്നത്.

വില കുറയുന്നത് കാത്ത് ഉപഭോക്താക്കള്‍ സ്വര്‍ണം വാങ്ങുന്നത് മാറ്റിവെക്കുന്നത് മൂലമാണ് സ്വര്‍ണവ്യാപാരം കുറഞ്ഞത്. അടിയന്തിരാവശ്യങ്ങള്‍ക്ക് മാത്രമേ ഉപഭോക്താക്കള്‍ സ്വര്‍ണം വാങ്ങുന്നുള്ളൂ.പ്രധാന ജ്വല്ലറികളായ ആലുക്കാസിലും ആലപ്പാട്ടിലും സ്വര്‍ണവില്പനയില്‍ 25 ശതമാനം കുറവ് വന്നു. വിവാഹ സീസണായിട്ടുപോലും സ്വര്‍ണവ്യാപാരം മാന്ദ്യത്തിലാണ്.

സ്വര്‍ണത്തിന് വിലകൂടിയതോടെ സ്വര്‍ണം പണയം വെച്ച് വായ്പ വാങ്ങുന്നത് കൂടിയിട്ടുണ്ട്. പല ഫിനാന്‍സ് സ്ഥാപനങ്ങളും പണയം വെക്കുന്ന സ്വര്‍ണത്തിന്റെ 90 ശതമാനത്തോളം വായ്പയായി നല്‍കുന്നുണ്ട്. സ്വര്‍ണവില ഉയരുന്നതു കണ്ട് പണയം വെച്ച സ്വര്‍ണം തിരിച്ചെടുത്ത് വില്‍ക്കുന്നവരുമുണ്ട്.1997ന് ശേഷം സ്വര്‍ണത്തിന് ഏറ്റവും കൂടിയ വിലയാണ് ഇപ്പോഴുണ്ടായത്. ഗ്രാമിന് 530 രൂപയായിരുന്നു ജനവരി 22 ബുധനാഴ്ചയിലെ വിപണിയിലെ വില. കഴിഞ്ഞ ജനവരിയിലെ വിലയേക്കാള്‍ 105 രൂപയാണ് ഗ്രാമിന് കൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+