മാരുതി ഗ്യാസ് കാര്‍ ഇറക്കുന്നു
ദില്ലി: മാരുതി ദ്രവീകൃത ഗ്യാസ് ഉപയോഗിച്ച് ഓടിയ്ക്കാവുന്ന കാര്‍ ഇറക്കുന്നു. മാരുതി ഓംമനി യാണ് ഇത്തരത്തില്‍ കമ്പനി തന്നെ ഇറക്കുന്നത്.
ഇന്ധനത്തിന് ചെലവ് കുറവായതുകൊണ്ട് ഇതിന് വന്‍ വിപണി കിട്ടുമെന്നാണ് മാരുതി കരുതുന്നത്. ഡെന്മാര്‍ക്കില്‍ നിന്നുള്ള വിയാലി എന്ന കമ്പനിയുടെ ഗ്യാസ് കിറ്റാണ് മാരുതി ഉപയോഗിയ്ക്കുന്നത്. അന്തര്‍ദേശീയ സുരക്ഷാ നിയമങ്ങള്‍ പാലിയ്ക്കുന്നതാണ് ഈ കിറ്റ്്.
വാഹനത്തിന് ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്റെ അനുമതി കിട്ടിക്കഴിഞ്ഞു. ടാക്സിയായി ഉപയോഗിയ്ക്കാനായി ഈ വാഹനം കൂടുതല്‍ ചെലവാകു മെന്നാണ് കമ്പനി കരുതുന്നത്.












Click it and Unblock the Notifications