ആര്‍എസ്എസിനെ നിരോധിക്കണം
ദില്ലി: മതമൗലികവാദ സംഘടനയായ ആര് എസ് എസിനെ നിരോധിക്കണമെന്ന് അഖിലേന്ത്യാ ക്രിസ്ത്യന്‍ കൗണ്‍സില്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
കേരളത്തില്‍ സന്ദര്‍ശനം നടത്തിയ അമേരിക്കന്‍ മിഷണറി ജോസഫ് കൂപ്പറെ ആക്രമിച്ച സംഭവത്തെ കുറിച്ച് അന്താരാഷ്ട്ര സമൂഹം അന്വേഷിക്കണം. ലോകസമാധാനവും ഇന്ത്യയുടെ ഐക്യവും കണക്കിലെടുത്ത് ആര് എസ് എസിന് നിരോധനമേര്പ്പെടുത്തം- കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജോണ്‍ ദയാല്‍ പറഞ്ഞു.
ദളിതുകളെയും ആദിവാസികളെയും ഭീഷണിപ്പെടുത്താനും ധ്രുവീകരിക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ആക്രമണം നടന്നത്. കേരളത്തില്‍ ആര് എസ് എസ് ഒട്ടേറെ അക്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അക്രമം നടത്തിയ ആര് എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന്റെ പേരില്‍ കേസെടുക്കുകയും ഗൂഢാലോചന വെളിച്ചത്തുക്കൊണ്ടുവരികയും ചെയ്യുന്നതിന് പകരം വിസാ നിയമത്തിന്റെ പേര് പറഞ്ഞ് പാസ്ററെ നാടുകടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്.
സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടിയെ അനുകൂലിക്കുകയാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രി വിദ്യാസാഗര്റാവുവും ദേശീയ ന്യൂനപക്ഷ കമ്മിഷനും ചെയ്തതെന്ന് ദയാല്‍ കുറ്റപ്പെടുത്തി.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications