ഇന്ത്യയിലെ ഉദ്യോഗസ്ഥരെ പുറത്താക്കി
ദില്ലി: പാകിസ്ഥാന്‍ ഇന്ത്യയുടെ നാല് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം ജനവരി 23 വ്യാഴാഴ്ച അറിയിച്ചതാണ് ഇക്കാര്യം.
മൂന്ന് നയതന്ത്രപ്രതിനിധികള്‍ ഉള്‍പ്പെടെ നാല് പേരെയാണ് പാകിസ്ഥാന്‍ പുറത്താക്കിയത്. ഉയര്‍ന്ന രണ്ടു നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പെടെ പാക്ക് ഹൈകമ്മീഷനിലെ നാല് ഉദ്യോഗസ്ഥരെ ഇന്ത്യ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
പാകിസ്ഥാനില്‍ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥന്‍ സുധീര്‍ വ്യാസിനെ പാകിസ്ഥാനിലെ രഹസ്യപൊലീസുകാര്‍ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പേരിലായിരുന്നു ഇന്ത്യയുടെ ഈ നടപടി.












Click it and Unblock the Notifications