മന്ത്രി മറുപടി അര്‍ഹിക്കുന്നില്ല: അടൂര്‍
തിരുവനന്തപുരം: മന്ത്രി ജി. കാര്‍ത്തികേയന്റെ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കാത്തതാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ചലച്ചിത്ര അക്കാദമി ഒരു ഏജന്‍സിയാണെന്നും താന്‍ മന്ത്രിയുടെ ഏജന്റാണെന്നും ഇപ്പോഴാണ് അറിയുന്നത്. മന്ത്രി കാര്‍ത്തികേയന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ വാര്‍ത്താ സമ്മേളനം നടത്തുന്നില്ല.
പ്രശ്നത്തെ കുറിച്ച് ചോദിച്ചവരോടൊക്കെ രാഷ്ട്രീയക്കാരനല്ലാത്തതു കൊണ്ട് സത്യസന്ധമായ മറുപടിയാണ് നല്‍കിയത്.
മൂന്നാഴ്ച വരെ കാത്തിരിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തെ ബഹുമാനിക്കുന്നതുകൊണ്ട് കാത്തിരിക്കുന്നു. അല്ലാതെ ചെയര്‍മാന്‍ സ്ഥാനത്തു തുടരാന്‍ ആഗ്രഹമുണ്ടതുകൊണ്ടല്ല. മുഖ്യമന്ത്രിയാണ് രാജിസംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്.












Click it and Unblock the Notifications