വിമാന ഇന്ധന നികുതി കുറയ്ക്കണം
കോഴിക്കോട്: വിമാനയാത്രാക്കൂലി കുറയ്ക്കുന്നതിന് വിമാന ഇന്ധനത്തിനുള്ള ഉയര്‍ന്ന വില്പനനികുതിയില്‍ കുറവ് വരുത്തണമെന്ന് ഷാര്‍ജയിലെ പ്രവാസിബന്ധു ക്ഷേമട്രസ്റ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രവാസിബന്ധു.കോം (http://www.pravasibandhu.com/) എന്ന വെബ്സൈറ്റിലൂടെ നാലായിരത്തോളം പേര്‍ ഈ ആവശ്യമുയര്‍ത്തിയിട്ടുണ്ടെന്ന് ട്രസ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ദീന്‍ പറഞ്ഞു.
വിമാന ഇന്ധനത്തിന്റെ 39 ശതമാനം വില്പനനികുതി മൂലമാണ് കേരളത്തില്‍ വിമാനയാത്രാക്കൂലി ഇത്രയും കൂടിയിരിക്കുന്നെന്ന് കേന്ദ്രമന്ത്രി ദുബായ് സന്ദര്‍ശിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു.
ഹൈദരാബാദിലും മറ്റും വിമാനഇന്ധനത്തിനുള്ള വില്പന നികുതി കുറച്ചതിലൂടെ വിമാന യാത്രാക്കൂലിയില്‍ കുറവ്വന്നു. അതുപോലെ കേരളത്തിലും നികുതി വെട്ടിക്കുറച്ചാല്‍ നൂറ് കോടിയോളം രൂപ പ്രതിവര്‍ഷം ഗള്‍ഫ് മേഖലയിലെ മലയാളികള്‍ക്ക് ലാഭിക്കാനാവും- ഷംസുദ്ദീന്‍ പറഞ്ഞു.












Click it and Unblock the Notifications