ബജറ്റ് സമ്മേളനം വെള്ളിയാഴ്ച മുതല്‍
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ജനവരി 24 വെള്ളിയാഴ്ച ആരംഭിക്കും.
ഗവര്‍ണര്‍ സിക്കന്ദര്സിങ് ഭക്ത് നയപ്രഖ്യാപന പ്രസംഗം നടത്തും. മാര്‍ച്ച് 14ന് ധനകാര്യമന്ത്രി കെ. ശങ്കരനാരായണന് ബജറ്റ് അവതരിപ്പിക്കും.
ജിം നല്കിയ ആത്മവിശ്വാസത്തോടെയായിരിക്കും ഭരണപക്ഷം പ്രതിപക്ഷത്തെ നേരിടുക. അതേ സമയം സര്‍ക്കാരിനെ ആക്രമിക്കാന്‍ ആയുധങ്ങള്‍ പ്രതിപക്ഷത്തിന്റെ കൈയിലുമുണ്ട്.
ഒരു മാസം മുമ്പുവരെയില്ലാതിരുന്ന ആത്മവിശ്വാസത്തോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിലെത്തുന്നത്. കേരളത്തിന് പുതിയൊരു വികസന സംസ്കാരത്തിന് തുടക്കം കുറിക്കുകയാണ് സര്‍ക്കാരെന്ന അവകാശവാദത്തോടെ ഭരണത്തിന്റെ നേട്ടത്തെ ഉയര്‍ത്തിപ്പിടിക്കാനാണ് ഭരണപക്ഷം ശ്രമിക്കുക.
അതേ സമയം ജിമ്മിനെ അനുകൂലിച്ചെങ്കിലും ജിമ്മുമായി ബന്ധപ്പെട്ട വിവാദ പദ്ധതികള്‍ക്കെതിരെ രൂക്ഷവിമര്ശമായിരിക്കും പ്രതിപക്ഷം നടത്തുന്നത്. എ ഡി ബി വ്യവസ്ഥകളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്ന പ്രതിപക്ഷം എ ഡി ബി വായ്പ സംബന്ധിച്ച പ്രശ്നങ്ങള്‍ പ്രധാന ചര്‍ച്ചാവിഷയമാക്കും.
കടല്‍ മണല്‍ വാരല്‍ പദ്ധതിയും വഷളായ ക്രമസമാധാനനിലയും ഭരണപക്ഷത്തെ ആക്രമിക്കാനുള്ള ആയുധങ്ങളായി പ്രതിപക്ഷം ഉപയോഗിക്കും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications