തിരുവല്ലയില്‍ പള്ളിയില്‍ സംഘര്‍ഷം
പത്തനംതിട്ട: തിരുവല്ലയ്ക്കടുത്ത് മെപ്രാളില് പള്ളിയില്‍ പ്രവേശിക്കുന്നതിനെ ചൊല്ലി പാത്രിയര്‍ക്കീസ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
ഈയിടെ സ്ഥാനമേറ്റ പാത്രിയര്‍ക്കീസ് വിഭാഗം മെത്രൊപ്പോലീത്ത യോഹന്നാന് മാര്‍ മിലിത്തോസ് സെന്റ് ജോണ്‍സ് പള്ളിയില്‍ നടന്നുവരുന്ന വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് അവിടെയെത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥയുണ്ടായത്.
പള്ളിയില്‍ ഇരുവിഭാഗവും മാറിമാറി പ്രാര്‍ഥന നടത്താമെന്ന് നേരത്തെ ഇരുവിഭാഗവും അംഗീകരിച്ചിരുന്നതാണ്. യാക്കോബായ വിഭാഗത്തിന്റെ ആഘോഷങ്ങള്‍ ജനവരി 20 തിങ്കളാഴ്ച കഴിഞ്ഞിരുന്നു.
എതിര്‍വിഭാഗം തടയുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് മെത്രാപ്പോലീത്ത ബുധനാഴ്ച പുലര്‍ച്ചെ ഒരു വള്ളത്തിലാണ് പള്ളിയില്‍ പ്രവേശിക്കാനായെത്തിയത്. പള്ളിയില്‍ പ്രവേശിച്ച് ആഘോഷത്തില്‍ പങ്കെടുത്ത മെത്രാപ്പോലീത്തയെ യാക്കോബായ വിഭാഗം തടഞ്ഞുവെച്ചു.
സംഭവസ്ഥലത്തെത്തിയ തിരുവല്ല ആര് ഡി ഒ എ. ടി. ജെയിംസ് യാക്കോബായ വിഭാഗക്കാരുമായി ചര്‍ച്ച നടത്തി. ഡി വൈ എസ് പി കെ. ശിവദാസന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവസ്ഥലത്തെത്തി.
ചര്‍ച്ച നടക്കുന്നതിനിടയില്‍ യാക്കോബായ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടാതെ മെത്രാപ്പോലീത്തയെ പൊലീസ് പള്ളിയ്ക്ക് പുറത്തെത്തിച്ചു. ഒരു വാഹനത്തില്‍ മെത്രാപ്പോലീത്ത തിരികെപോയി.
പിന്നീട് യാക്കോബായ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. മന്ത്രിസഭാ ഉപസമിതിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തര്‍ക്കത്തിലുള്ള പള്ളികളില്‍ പ്രാര്‍ഥന നടത്തില്ലെന്ന ഒത്തുതീര്പ്പിലെത്തിയിരുന്നുവെന്നും അത് ലംഘിച്ചാണ് മെത്രാപ്പോലീത്ത പള്ളിയിലെത്തിയതെന്നും മാര്‍ച്ചിനെ അഭിസംബോധന ചെയ്ത ഡോ. കാരക്കല്‍ ആരോപിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications