ജിം ആഗോളവത്കരണത്തിന്റെ ഭാഗമല്ലെന്ന് പിണറായി
കോട്ടയം: ആഗോള നിക്ഷേപക സമ്മേളനം ആഗോളവത്കരണം അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക നയത്തിന്റെ ഭാഗമായി കണക്കാക്കാനാവില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
ആഗോളം എന്ന വാക്കുള്ളതു കൊണ്ട് ആഗോളവത്കരണ സംരംഭങ്ങളുടെ ഭാഗമാണ് ജിം എന്ന് പറയാനാവില്ല. കോട്ടയം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി.
ജിമ്മില്‍ ധാരണയായ പദ്ധതികള്‍ നടപ്പിലാക്കുന്നതിനെ സി പി എം പിന്തുണക്കുന്നത് നിക്ഷേപ നിര്‍ദേശങ്ങളുടെ ഗുണദോഷങ്ങള്‍ വിലയിരുത്തിയാവും. ജനങ്ങള്‍ക്കും സംസ്ഥാനത്തിനും ഗുണം ചെയ്യുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിനെ പിന്തുണക്കും. എന്നാല്‍ വികസനത്തിന്റെ പേരില്‍ പ്രകൃതി വിഭവങ്ങള്‍ വില്‍ക്കാനുള്ള നീക്കത്തെ എതിര്‍ക്കും.
കടല്‍ മണലെടുക്കല്‍ പദ്ധതിയെ സി പി എം പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കും. പരമ്പരാഗത, കാര്‍ഷിക മേഖലകളോടുള്ള യു ഡി എഫ് സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണം. പിണറായി പറഞ്ഞു.












Click it and Unblock the Notifications