മീശ വളര്‍ത്തിയതിന് സ്കൂളില്‍ നിന്ന് പുറത്താക്കി
തിരുവനന്തപുരം: മീശ വച്ചതിന് 11 വിദ്യാര്‍ഥികളെ തിരുവനന്തപുരം പുതുക്കുറുച്ചിയിലെ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് പുറത്താക്കി.
ഒമ്പതാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്ന 11 വിദ്യാര്‍ഥികളെയാണ് പുറത്താക്കിയത്. പുറത്താക്കിയവരില്‍ ഒമ്പത് പേര്‍ മീശ വടിക്കാമെന്ന് ഇപ്പോള്‍ സമ്മതിച്ചിട്ടുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ വൃത്തിയോടെയും അച്ചടക്കത്തോടെയും സ്കൂളില്‍ വരണമെന്ന് നിര്‍ബന്ധമുണ്ടെന്നും ക്ഷൗരം ചെയ്തേ സ്കൂളില്‍ വരാവൂവെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു. ഔര്‍ ലേഡി ഹയര്‍ സെക്കന്ററി സ്കൂള്‍ അധികൃതരാണ് കുട്ടികളെ പുറത്താക്കിയത്.
അതേ സമയം അച്ചടക്കത്തിന്റെ പേരില്‍ അടിസ്ഥാനപരമായ അവകാശം പോലും നിഷേധിക്കുകയാണ് സ്കൂള്‍ അധികൃതര്‍ ചെയ്യുന്നത് വിദ്യാര്‍ഥികള്‍ ആരോപിച്ചു. രാജഭരണകാലത്ത് താടിയും മുടിയും വളര്‍ത്തുന്നതിന് പ്രത്യേക നികുതി നല്‍കണമായിരുന്നു. എന്നാല്‍ അവിടെ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്യ്രമുണ്ടായിരുന്നു. ഇവിടെ അതുമില്ല ഒരു വിദ്യാര്‍ഥി പറഞ്ഞു.












Click it and Unblock the Notifications