ശബരിമല: ചീഫ് സെക്രട്ടറി ഇടപടണം
കൊച്ചി: ശബരിമലയിലെ പാര്‍ക്കിംഗ് പ്രശ്നം തീര്‍ക്കാന്‍ ചീഫ് സെക്രട്ടറി ഉടന്‍ ഇടപെടണമെന്ന് ഹൈക്കോടതി. ജനവരി 23 വ്യാഴാഴ്ചയാണ് ചീഫ് സെക്രട്ടറി ഇക്കാര്യം നിര്‍ദേശിച്ചത്.
അഖില ഭാരത അയ്യപ്പ സേവാസംഘം നല്കിയ പരാതിയിന്മേലാണ് കോടതിയുടെ ഈ നിര്‍ദേശം. ഇപ്പോള്‍ നിലയ്ക്കലില്‍ മാത്രമേ പാര്‍ക്കിംഗ് സൗകര്യമുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് അയ്യപ്പ സേവാസംഘം പരാതി നല്കിയത്. സന്നിധാനത്തില്‍ നിന്ന് ഏറെ അകലെയാണ് നിലക്കലിലെ പാര്‍ക്കിംഗ് സൗകര്യം. ഇത് അയ്യപ്പഭക്തന്മാര്‍ക്ക് ദുരിതമുണ്ടാക്കുന്നതായും അയ്യപ്പ സേവാസംഘം പരാതിയില്‍ പറയുന്നു.
ജസ്റിസുമാരായ എസ്. ശങ്കരസുബനും കെ.കെ. ദിനേശനും ചേര്‍ന്നാണ് ഈ വിധി പ്രസ്താവിച്ചത്.












Click it and Unblock the Notifications