ജിം: നിയമസഭയില്‍ പ്രത്യേക ചര്‍ച്ച
തിരുവനന്തപുരം: ആഗോള നിക്ഷേപ സമ്മേളനത്തില്‍ ധാരണയായ പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിയമസഭയില്‍ എം എല്‍ എമാര്‍ക്ക് പ്രത്യേക സമയം അനുവദിക്കുമെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ പറഞ്ഞു.
ജനവരി 24 വെള്ളിയാഴ്ച തുടങ്ങുന്ന നിയമസഭാ ബജറ്റ് സമ്മേളനത്തെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്പീക്കര്‍.
എക്സ്പ്രസ് ഹൈവേ പദ്ധതിയെ കുറിച്ച് ജനവരി 28ന് എം എല്‍ എമാര്‍ക്ക് പ്രത്യേക ക്ലാസ് നല്‍കും. വിദഗ്ധര്‍ ക്ലാസില്‍ പങ്കെടുക്കും.
മലയാളം ഭരണഭാഷയാക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.












Click it and Unblock the Notifications