സര്‍ക്കാര്‍ ജിമ്മിനെ മറയാക്കുന്നു: വി എസ്
തിരുവനന്തപുരം: കഴിഞ്ഞ 20 മാസത്തെ ഭരണ പരാജയം മറച്ചുവയ്ക്കാന്‍ ആഗോള നിക്ഷേപക സമ്മേളനത്തെ ഉപയോഗിക്കുകയാണ് യു ഡി എഫ് സര്‍ക്കാരെന്ന് ് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് ജനവരി 23 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വികസന പ്രവര്‍ത്തനത്തിന്റെ പേരില്‍ യു ഡി എഫ് സര്‍ക്കാരിലെ ചില ശക്തികേന്ദ്രങ്ങള്‍ കള്ളക്കളിയും കച്ചടവും നടത്താന്‍ ശ്രമിക്കുകയാണ്. നല്ല താത്പര്യങ്ങളോടെ വരുന്ന നിക്ഷേപകരെ പ്രതിപക്ഷം പിന്തുണക്കും. എന്നാല്‍ സംശയാസ്പദമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ല.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി പ്രധാന നഗരങ്ങളിലെ 750 ഏക്കറോളം ഭൂമി വില്‍ക്കാനുള്ള നീക്കം നടക്കുന്നുണ്ട്. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ 50,000 ചതുരശ്രയടി സ്ഥലം ഉപയോഗിക്കാതെ കിടക്കുമ്പോഴാണ് അതിന്റെ രണ്ടാം ഘട്ടത്തിനായി 500 ഏക്കര്‍ ഭൂമി ഉപയോഗിക്കുന്നത്.
പ്രധാനമന്ത്രി എ. ബി. വാജ്പേയി വാഗ്ദാനം ചെയ്ത 10,000 കോടിയുടെ കേന്ദ്രനിക്ഷേപം പത്താം പദ്ധതിയില്‍ നേരത്തെ തന്നെ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. പ്രധാനമന്ത്രിയുടെ കുമരകം പാക്കേജിലെ പല വാഗ്ദാനങ്ങളും ഇനിയും നടപ്പിലാക്കാനിരിക്കുന്നതേയുള്ളൂ.
ടെലികോം ഖേലയില്‍ 1000 കോടി നിക്ഷേപം നടത്താനുള്ള റിലയന്‍സിന്റെ പദ്ധതിയുള്‍പ്പെടെയുള്ള ജിംലെ പല പദ്ധതികളും കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ പദ്ധതിനിര്ദേശങ്ങളുടെ തുടര്‍ച്ചയാണ്.
ടെലികോം മേഖല സ്വകാര്യവത്കരിക്കണമെന്ന് ആവശ്യപ്പെടുന്ന റിലയന്‍സിനെ കേരളത്തിലേക്ക് ക്ഷണിക്കുന്നത് എല്‍ ഡി എഫിന് ചേര്‍ന്നതാണോ എന്ന ചോദ്യത്തിന് മറുപടിയായി അക്കാര്യം പരിശോധിക്കേണ്ടതാണെന്ന് അച്യുതാനന്ദന് പറഞ്ഞു.
ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ക്ക് പരീക്ഷണം നടത്താനുള്ള ഗിനി പന്നികളാണോ ജനങ്ങളെന്ന ചോദ്യമാണ് ആരോഗ്യ പദ്ധതികള്‍ ഉയര്‍ത്തുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications