കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ജിമ്മിനെ മറയാക്കുന്നു: വി എസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ 20 മാസത്തെ ഭരണ പരാജയം മറച്ചുവയ്ക്കാന്‍ ആഗോള നിക്ഷേപക സമ്മേളനത്തെ ഉപയോഗിക്കുകയാണ് യു ഡി എഫ് സര്‍ക്കാരെന്ന് ് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ജനവരി 23 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വികസന പ്രവര്‍ത്തനത്തിന്റെ പേരില്‍ യു ഡി എഫ് സര്‍ക്കാരിലെ ചില ശക്തികേന്ദ്രങ്ങള്‍ കള്ളക്കളിയും കച്ചടവും നടത്താന്‍ ശ്രമിക്കുകയാണ്. നല്ല താത്പര്യങ്ങളോടെ വരുന്ന നിക്ഷേപകരെ പ്രതിപക്ഷം പിന്തുണക്കും. എന്നാല്‍ സംശയാസ്പദമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ല.

അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി പ്രധാന നഗരങ്ങളിലെ 750 ഏക്കറോളം ഭൂമി വില്‍ക്കാനുള്ള നീക്കം നടക്കുന്നുണ്ട്. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ 50,000 ചതുരശ്രയടി സ്ഥലം ഉപയോഗിക്കാതെ കിടക്കുമ്പോഴാണ് അതിന്റെ രണ്ടാം ഘട്ടത്തിനായി 500 ഏക്കര്‍ ഭൂമി ഉപയോഗിക്കുന്നത്.

പ്രധാനമന്ത്രി എ. ബി. വാജ്പേയി വാഗ്ദാനം ചെയ്ത 10,000 കോടിയുടെ കേന്ദ്രനിക്ഷേപം പത്താം പദ്ധതിയില്‍ നേരത്തെ തന്നെ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. പ്രധാനമന്ത്രിയുടെ കുമരകം പാക്കേജിലെ പല വാഗ്ദാനങ്ങളും ഇനിയും നടപ്പിലാക്കാനിരിക്കുന്നതേയുള്ളൂ.

ടെലികോം ഖേലയില്‍ 1000 കോടി നിക്ഷേപം നടത്താനുള്ള റിലയന്‍സിന്റെ പദ്ധതിയുള്‍പ്പെടെയുള്ള ജിംലെ പല പദ്ധതികളും കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ പദ്ധതിനിര്‍ദേശങ്ങളുടെ തുടര്‍ച്ചയാണ്.

ടെലികോം മേഖല സ്വകാര്യവത്കരിക്കണമെന്ന് ആവശ്യപ്പെടുന്ന റിലയന്‍സിനെ കേരളത്തിലേക്ക് ക്ഷണിക്കുന്നത് എല്‍ ഡി എഫിന് ചേര്‍ന്നതാണോ എന്ന ചോദ്യത്തിന് മറുപടിയായി അക്കാര്യം പരിശോധിക്കേണ്ടതാണെന്ന് അച്യുതാനന്ദന്‍ പറഞ്ഞു.

ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ക്ക് പരീക്ഷണം നടത്താനുള്ള ഗിനി പന്നികളാണോ ജനങ്ങളെന്ന ചോദ്യമാണ് ആരോഗ്യ പദ്ധതികള്‍ ഉയര്‍ത്തുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X