യുദ്ധം ഒഴിവാക്കാന്‍ മുസ്ലിം രാഷ്ട്ര ചര്‍ച്ച
ഇസ്താന്‍ബുള്‍: ഇറാക്ക് യുദ്ധം ഒഴിവാക്കാനായി ഇസ്ലാം രാജ്യങ്ങള്‍ യോഗം ചേരുന്നു.
ഇതിനായി നടത്തേണ്ട ശ്രമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഇറാനും തുര്‍ക്കിയും ഈജിപ്തും ജോര്‍ദാനും സൗദി അറേബ്യയും സിറിയയും ആണ് യോഗം ചേരുന്നത്.
നാറ്റോ അംഗമായ തുര്‍ക്കിയുടെ പ്രധാനമന്ത്രി അബ്ദുള്ള ഗുളാണ് യോഗം വിളിച്ചുചേര്‍ത്തത്. സാമ്പത്തികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് ഇറാക്ക് യുദ്ധം ഒഴിവാക്കാനാണ് ആറ് രാജ്യങ്ങളുടെയും ശ്രമം.
ആറ് രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ ഒത്തുചേര്‍ന്ന് ചര്‍ച്ച നടത്തും. യുദ്ധം ഒഴിവാക്കുന്നതിന് യു എന്‍ ആയുധ പരിശോധക സംഘവുമായി സഹകരിക്കാന്‍ ഇറാക്കിനോട് ഈ രാജ്യങ്ങള്‍ ആവശ്യപ്പെടും.
യുദ്ധം ആരംഭിച്ചാല്‍ അമേരിക്കയുടെ ഒരു താവളമായി പ്രവര്‍ത്തിക്കാന്‍ നാറ്റോ അംഗമായ തുര്‍ക്കി നിര്‍ബന്ധിതരാവും.












Click it and Unblock the Notifications